ETV Bharat / bharat

Knife Found In Gujarat Mans Stomach : വയറ്റില്‍ കത്തിയുമായി 5 വർഷം; ഗുജറാത്തുകാരന്‍ കാര്യമറിഞ്ഞത് വേദന കൊണ്ട് പുളഞ്ഞ് ആശുപത്രിയില്‍ പോയപ്പോള്‍ - വയറിനുള്ളിൽ കത്തി കണ്ടെത്തി

Five years with a knife in the stomach : അപകടമുണ്ടായതിനെ തുടര്‍ന്ന്‌ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ്‌ വർഷങ്ങളായി അനുഭവിക്കുന്ന വയറുവേദനയുടെ പ്രശ്‌നം ഡോക്‌ടറോട് പറഞ്ഞത്‌. തുടർന്ന് ഡോക്‌ടർ പരിശോധിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ്‌ വയറ്റിൽ കത്തി കണ്ടെത്തിയത്‌.

gujarat  knife in stomach  knife found in gujarat mans stomach  five years with a knife in the stomach  വയറ്റില്‍ കത്തി കണ്ടെത്തി  in Xray and found a knife in his stomach  knife lodged in stomach  discover knife inside stomach  എക്‌സ്‌റേ എടുത്തപ്പോള്‍ വയറ്റിൽ കത്തി കണ്ടെത്തി  വയറിനുള്ളിൽ കത്തി കണ്ടെത്തി  Knife Found In Stomach
Knife Found In Stomach
author img

By ETV Bharat Kerala Team

Published : Oct 29, 2023, 10:57 PM IST

അങ്കലേശ്വർ: അപകടത്തിൽപ്പെട്ട് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ആളുടെ വയറിനുള്ളിൽ കത്തി (Knife Found In Stomach) കണ്ടെത്തി. ഗുജറാത്തിലെ അങ്കലേശ്വറിലാണ്‌ സംഭവം. അങ്കലേശ്വർ ഗാർഡൻ സിറ്റിയിലെ താമസക്കാരനായ അതുൽ ഗിരിയ്‌ക്ക്‌ അഞ്ച് വർഷം മുമ്പ് കത്തിക്കൊണ്ട്‌ കുത്തേറ്റിരുന്നതായി പറയുന്നു. എന്നാല്‍ ചികിത്സയ്‌ക്കായി സിവിൽ ആശുപത്രിയിലെത്തിയപ്പോൾ ഡോക്‌ടർ കൃത്യമായി പരിശോധിച്ച് മരുന്നുകൾ നൽകിയിരുന്നില്ല.

അഞ്ച് വർഷത്തിന് ശേഷം ഗിരിക്ക് ഒരു അപകടമുണ്ടായതിനെ തുടര്‍ന്ന്‌ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ്‌ വർഷങ്ങളായി അനുഭവിക്കുന്ന വയറുവേദനയുടെ പ്രശ്‌നം ഡോക്‌ടറോട് പറഞ്ഞത്‌. തുടർന്ന് ഡോക്‌ടർ പരിശോധിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ്‌ വയറ്റിൽ കത്തി കണ്ടെത്തിയത്‌ (Five years with a knife in the stomach). അഞ്ച് വർഷമായി വയറ്റിൽ കുടുങ്ങിയ കത്തി പുറത്തെടുക്കാൻ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അടുത്തിടെ ഹരിയാനയിലെ കർണാൽ സ്വദേശിയായ 30 കാരന്‌ മോഷണത്തിൽ നിന്ന് തന്‍റെ ജ്വല്ലറി സംരക്ഷിക്കുന്നതിനിടെ കുത്തേറ്റിരുന്നു (12-07-23). തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്‌ടർമാർ സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തി മുതുകിൽ നിന്ന് ആറ് ഇഞ്ച് നീളമുള്ള കത്തി വിജയകരമായി നീക്കം ചെയ്‌തിരുന്നു.

മുതുകിൽ കുത്തിയ നിലയിൽ തന്നെയാണ്‌ രോഗി ആശുപത്രിയിലെ എമർജൻസി വാർഡിലെത്തിയത്‌. കത്തി നീക്കം ചെയ്‌ത്‌ ശസ്‌ത്രക്രിയ ജൂലൈ 13 ന് നടന്നുവെന്ന്‌ എയിംസ് ട്രോമ സെന്‍റർ മേധാവി ഡോ. കമ്രാൻ ഫാറൂഖ്‌ പറഞ്ഞിരുന്നു.

ALSO READ: യുവാവിന്‍റെ വയറ്റില്‍ 56 ബ്ലേഡ് കഷ്‌ണങ്ങള്‍, ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്‌ടര്‍മാര്‍

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഡിജിപിയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനായാണ് അനുമതി തേടിയത്.

2017ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മലപ്പുറം സ്വദേശിയായ ഹര്‍ഷിനയാണ് പരാതിക്കാരി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് 2017 നവംബറിലാണ് ഹര്‍ഷിന ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായത്. ശസ്‌ത്രക്രിയ കഴിഞ്ഞ ദീര്‍ഘ നാള്‍ പിന്നിട്ടിട്ടും വേദന ഭേദമാകാതെ വന്നതോടെയാണ് ഹര്‍ഷിന സ്വകാര്യ ആശുപത്രിയിലെത്തി സ്‌കാനിങ് നടത്തിയത്.

സ്‌കാനിങ് റിസള്‍ട്ട് ലഭിച്ചപ്പോഴാണ് മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രിക കണ്ടെത്തിയത്. 12 സെന്‍റിമീറ്റര്‍ നീളവും ആറ് സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രികയാണ് വയറ്റില്‍ അകപ്പെട്ടിരുന്നത്. ദീര്‍ഘനാളായി മൂത്ര സഞ്ചിയില്‍ കുത്തി നിന്നത് കൊണ്ട് അവിടെ മുഴയും രൂപപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹര്‍ഷിന വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ശസ്‌ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തത്. ഇതിന് പിന്നാലെയാണ് ഹര്‍ഷിന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടിയുമായി രംഗത്തെത്തിയത്.

ALSO READ: വയറ്റില്‍ കത്രിക കുടുംങ്ങിയ സംഭവം; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.