ETV Bharat / bharat

King Of Kotha Box Office Collection : ദുല്‍ഖര്‍ സല്‍മാന്‍റെ കിംഗ് ഓഫ് കൊത്തയുടെ ആദ്യ ദിന കലക്ഷന്‍ പുറത്ത് - കിംഗ് ഓഫ് കൊത്തയുടെ ആദ്യ ദിന കലക്ഷന്‍

ദുൽഖർ സൽമാന്‍റെ മലയാളം ഗ്യാങ്സ്‌റ്റര്‍ ഡ്രാമ കിംഗ് ഓഫ് കൊത്തയ്‌ക്ക് പ്രദര്‍ശന ദിനത്തില്‍ ബോക്‌സ് ഓഫിസിൽ മാന്യമായ കലക്ഷന്‍

King Of Kotha  King Of Kotha box office  King Of Kotha box office day 1  Dulquer Salmaan  Dulquer Salmaan in King Of Kotha  Malayalam movie King Of Kotha  King of Kotha box office collection  ദുല്‍ഖര്‍ സല്‍മാന്‍റെ കിംഗ് ഓഫ് കൊത്ത  കിംഗ് ഓഫ് കൊത്ത  ദുല്‍ഖര്‍ സല്‍മാന്‍  കിംഗ് ഓഫ് കൊത്തയുടെ ആദ്യ ദിന കലക്ഷന്‍ പുറത്ത്  കിംഗ് ഓഫ് കൊത്തയുടെ ആദ്യ ദിന കലക്ഷന്‍  കിംഗ് ഓഫ് കൊത്ത കലക്ഷന്‍
King of Kotha box office collection
author img

By ETV Bharat Kerala Team

Published : Aug 25, 2023, 5:35 PM IST

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദുൽഖർ സൽമാന്‍റെ (Dulquer Salmaan) ഗ്യാങ്‌സ്‌റ്റര്‍ ആക്ഷന്‍ ഡ്രാമ 'കിംഗ് ഓഫ് കൊത്ത' (King of Kotha) കഴിഞ്ഞ ദിവസം (ഓഗസ്‌റ്റ് 24) തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പ്രദര്‍ശന ദിനത്തില്‍ 7.70 കോടി രൂപയാണ് 'കിംഗ് ഓഫ് കൊത്ത' കലക്‌ട് ചെയ്‌തത് (King Of Kotha Box Office Collection).

ബോക്‌സ്‌ ഓഫിസില്‍ 419 കോടി രൂപ നേടിയ 'ഗദർ 2'നൊപ്പം (Gadar 2) 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലർ (King Of Kotha trailer) അറ്റാച്ച് ചെയ്‌തിരുന്നു. ഇതേക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഒരു വാർത്ത ഏജൻസിയോട് ഇങ്ങനെയാണ് പ്രതികരിച്ചത്. 'ഇതിലും വലിയൊരു മാർക്കറ്റിംഗ് ഞങ്ങൾക്ക് ഇല്ല. കാരണം ആളുകൾ ഇപ്പോഴും ഞങ്ങളുടെ ട്രെയിലർ കാണുന്നുണ്ടാകാം. അതിനാൽ ശരിയായ സമയത്ത് തരംഗം സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയിൽ ഒരു വിശ്വാസമുണ്ട്. സമയം നല്ലതാണെങ്കിൽ, എല്ലാം നന്നാകും. ഒരുപക്ഷേ അവരുടെ സമയം വളരെ നല്ലതായിരിക്കാം, അതിനാൽ നമുക്കും അതിൽ നിന്ന് പ്രയോജനം കിട്ടും'.

അതേസമയം 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌' ആണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ വെബ്‌ സീരീസ്. 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'ന് ശേഷമാണ് 'കിംഗ് ഓഫ് കൊത്ത' തിയേറ്ററുകളില്‍ എത്തിയത്. ഒരു നാര്‍കോട്ടിക്‌സ് വകുപ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'ല്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്.

Also Read: KOK First show 'രാജാവ്' അവതരിച്ചു, 'കിംഗ് ഓഫ് കൊത്ത' ആദ്യ ദിനം ആവേശം: കാണാനെത്തി അമാലും ഐശ്വര്യയും ഗോകുല്‍ സുരേഷും

'ഇപ്പോഴത്തെ സാഹചര്യത്തില്‍ ആളുകൾക്ക് തിയേറ്റര്‍ അനുഭവം ആവശ്യമാണ്. മലയാളത്തിൽ ഞങ്ങൾ വളരെ മികച്ച റിയലിസ്‌റ്റിക് കഥപറച്ചിൽ ചെയ്യുന്നു. തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കേണ്ടതുണ്ട്. അവർ വന്ന് ആഘോഷിക്കണം. അത് ദൃശ്യപരമായി ഗംഭീരവും സാങ്കേതികമായി മികച്ചതും ആയിരിക്കണം' - അടുത്തിടെ ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കിംഗ് ഓഫ് കൊത്ത'യില്‍ ഐശ്വര്യ ലക്ഷ്‌മി, ഷബീർ കല്ലറക്കൽ, നൈല ഉഷ, പ്രസന്ന, ഗോകുൽ സുരേഷ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു.

അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത ചിത്രം ദുൽഖർ സൽമാനും സീ സ്‌റ്റുഡിയോസും ചേർന്നാണ് നിര്‍മിച്ചത്. 50-60 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് വൈഡ് റിലീസായി 50 രാജ്യങ്ങളിലായി 2,500 സ്‌ക്രീനുകളിലാണ് 'കിംഗ് ഓഫ് കൊത്ത' റിലീസ് ചെയ്‌തത്. കേരളത്തിൽ മാത്രം 500ല്‍ പരം സ്‌ക്രീനുകളിലും ചിത്രം റിലീസ് ചെയ്‌തു.

Also Read: Dulquer Salmaan thanks to Mohanlal 'ഗംഭീരമായ വോയിസ് ഓവറിനു നന്ദി ലാലേട്ടാ'; ദുല്‍ഖറിന്‍റെ പോസ്‌റ്റ് വൈറല്‍

ഒരു വര്‍ഷത്തിന് ശേഷമാണ് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തിയേറ്ററില്‍ എത്തിയത്. അതുകൊണ്ട് തന്നെ റിലീസ് ദിനം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ആരാധകരുടെ ആഘോഷങ്ങള്‍ക്കും ആവേശത്തിനും അതിരില്ലായിരുന്നു. പ്രദര്‍ശന ദിനത്തില്‍ കേരളത്തിലെ തിയേറ്റര്‍ പരിസരങ്ങൾ ഉത്സവ ലഹരിയിലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.