ETV Bharat / bharat

മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത് നൽകി; 17 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ട്യൂഷൻ അധ്യാപികയും കാമുകനും അറസ്‌റ്റിൽ - മോചനദ്രവ്യ കത്തിൽ അള്ളാഹു അക്ബർ

kanpur teen murderd : സംഭവത്തിൽ ട്യൂഷൻ അധ്യാപിക രചിതയേയും കാമുകൻ പ്രഭാത് ശുക്ലയെയും പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു

Tuition teacher and boyfriend arrested  kidnapping and murder of teen boy  Tuition teacher and boyfriend arrested in kanpur  kanpur teen murderd  murder of boy teacher and boyfriend arrested  murder  murder in kanpur  crime  മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത് നൽകി  17 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി  ട്യൂഷൻ അധ്യാപികയും കാമുകനും അറസ്‌റ്റിൽ  കാണാതായ 17 വയസുകാരന്‍ കൊല്ലപ്പെട്ട നിലയിൽ  മോചനദ്രവ്യം അയച്ചു  മോചനദ്രവ്യ കത്തിൽ അള്ളാഹു അക്ബർ  കൊലപാതകം
kidnapping and murder of teen boy
author img

By ETV Bharat Kerala Team

Published : Oct 31, 2023, 11:07 PM IST

കാണ്‍പൂർ: ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ കാണാതായ 17 വയസുകാരനെ ചൊവ്വാഴ്‌ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാൺപൂരിലെ റായ്‌പൂർവയിൽ താമസിക്കുന്ന പ്രശസ്‌ത ടെക്‌സ്‌റ്റൈൽ വ്യവസായിയായ മനീഷ് കനോഡിയയുടെ മകൻ കുശാഗ്ര കനോഡിയയാണ് മരിച്ചത്. ഉത്തർപ്രദേശിലെ കാൺപൂരിൽ തിങ്കളാഴ്‌ച വൈകുന്നേരമായിരുന്നു കുശാഗ്രയെ കാണാതായത്.

സംഭവത്തിൽ ട്യൂഷൻ അധ്യാപിക രചിതയേയും കാമുകൻ പ്രഭാത് ശുക്ലയെയും പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. അതേസമയം അധ്യാപികയുടെ കാമുകനാണ് മരിച്ചയാളെ കൊലപ്പെടുത്തിയതെന്നും തട്ടിക്കൊണ്ടുപോകലാണെന്ന് വരുത്തിത്തീർക്കാൻ കുശാഗ്രയുടെ കുടുംബത്തിന് മോചനദ്രവ്യം അയച്ചതായും പൊലീസ് പറഞ്ഞു.

ALSO READ:കുട്ടികളില്ലാത്ത അമ്മാവന് സമ്മാനം നൽകാൻ അയൽവാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി യുവാവ്

മോചനദ്രവ്യ കത്തിൽ അള്ളാഹു അക്ബർ എന്ന് എഴുതിയിരുന്നുവെന്നും ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം ഇങ്ങനെ: കുശാഗ്ര തന്‍റെ ട്യൂഷൻ ക്ലാസിനായി തിങ്കളാഴ്‌ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്ന് പോയിരുന്നു. കുശാഗ്ര വീട്ടിൽ തിരിച്ചെത്തിയില്ലെങ്കിലും രാത്രി 9 മണിയോടെ കുടുംബത്തിന് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കത്ത് ലഭിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രഭാതും സുഹൃത്ത് ശിവയും കുശാഗ്രയെ പിന്തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ച കുശാഗ്ര ട്യൂഷനു പോയപ്പോൾ ആചാര്യ നഗറിലെ വീടിനടുത്തുളള സരിബ് ചൗക്കിയിൽ വച്ച് ടീച്ചറുടെ കാമുകനായ പ്രഭാതിനെ കണ്ടുമുട്ടി.

ആ സമയം കുശാഗ്രയെ ക്ലാസുകളിലേക്ക് വിടാൻ പ്രഭാത് വാഗ്‌ദാനം ചെയ്‌തു. കുശാഗ്രയ്‌ക്ക് അധ്യാപികയായ രചിതയിലൂടെ പ്രഭാതിനെ അറിയുന്നതിനാൽ അദ്ദേഹത്തിന്‍റെ കൂടെ വണ്ടിയിൽ കയറി.

ALSO READ:10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പ്രതിക്ക് 29 വർഷത്തിന് ശേഷം ജീവപര്യന്തം തടവ് വിധിച്ച് ധൻബാദ് കോടതി

പിന്നീട് പ്രഭാത് അവനെ വീട്ടിൽ കൊണ്ടുപോയ ശേഷം ഉറക്കഗുളിക കലർത്തിയ കാപ്പി കൊടുത്തു. തുടർന്ന് കുശാഗ്രയ്ക്ക് ബോധം നഷ്‌ടപ്പെട്ടപ്പോൾ അന്ന് രാത്രി ഏഴ് മണിയോടെ പ്രഭാത് കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കുശാഗ്രയെ കൊല്ലുകയായിരുന്നു.

രാത്രി എട്ട് മണിയോടെ ശിവയും രചിതയും പ്രഭാതിന്‍റെ വീട്ടിലെത്തുകയും ഫസൽഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ അവർ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്‌തു. പിന്നീട് ചൊവ്വാഴ്‌ച രാവിലെയാണ് 17ക്കാരന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പ്രഭാതും കുശാഗ്രയും ഒരുമിച്ച് വീട്ടിലേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം കൊലപാതകത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയില്ലെങ്കിലും കുശാഗ്രയ്‌ക്ക് തന്‍റെ കാമുകിയുമായി ബന്ധമുണ്ടെന്ന് പ്രഭാത് സംശയിച്ചിരുന്നെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി സെൻട്രൽ പ്രമോദ് കുമാർ പറഞ്ഞു.

ALSO READ:College Student Gangraped in Karnataka: 21കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ, മൂന്ന് പേർക്കായി തെരച്ചിൽ

21കാരിയെ തട്ടിക്കൊണ്ടുപോയി: കർണാടകയിലെ ബെല്ലാരിയിൽ 21കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മുഖ്യപ്രതിയെ ഈ മാസം 14ന് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. കേസിൽ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ബെല്ലാരിയിലെ കൗൾ ബസാർ സ്വദേശികളാണ് പ്രതികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.