ന്യൂഡൽഹി: കർഷകരുടെ പ്രക്ഷോഭം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ശ്രീ ഗുരു തേജ് ബഹാദൂറിന്‍റെ 400-ാമത് പ്രകാശ് പുരബ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
" ഞാൻ ഒരു അഭ്യർഥന നടത്താൻ ആഗ്രഹിക്കുന്നു. രാജ്യത്ത് കർഷകരുടെ സമരം 133 ദിവസം പിന്നിട്ടിരിക്കുന്നു. രാജ്യത്തെ കർഷകർ ഗുരുവിനെ പ്രതിനിധീകരിക്കുന്നു.കർഷകരും പ്രധാന മന്ത്രിയും തമ്മിലുള്ള ദൂരം ഇനിയും അവസാനിച്ചിട്ടില്ല. കർഷകരുടെ ആവശ്യങ്ങളിൽ അടിയന്തര ശ്രദ്ധ ചെലുത്തി പരിഹാരം കണ്ടെത്തുന്നതിന് മുൻകൈയെടുക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു", എന്ന് ഖാർഗെ പറഞ്ഞു.
മതസ്വാതന്ത്ര്യത്തിനായി ഗുരു തേജ് ബഹദൂർ പരമമായ ത്യാഗം ചെയ്തുവെന്നും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും മതവിശ്വാസത്തിന്റെ ഐക്യത്തിനുമായി ഒരു ലോകം സൃഷ്‌ടിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഇത് വ്യാപകമായി പ്രചരിപ്പിക്കേണ്ടത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 19 അനുശാസിക്കുന്നത് സ്വതന്ത്ര ചിന്തയുടെയും വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും മൗലികാവകാശമാണെന്നും ഇത് ഗുരു സാഹിബിന്‍റെ മഹത്തായ ചിന്തകളെയാണ് പ്രതിഫലിപ്പിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവിന്‍റെ നാമത്തിൽ വാക്സിനേഷന്‍ പ്രചാരണ പരിപാടികൾ എല്ലാ നഗരങ്ങളിലും സംഘടിപ്പിക്കണം എന്ന് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.