ETV Bharat / bharat

കുട്ടികളായില്ലേയെന്ന ചോദ്യം സഹിക്കാൻ വയ്യ; വ്യാജഗർഭം പറഞ്ഞ് യുവതി വീട്ടുകാരെ കബളിപ്പിച്ചത് 9 മാസം

author img

By

Published : Jan 7, 2022, 7:52 AM IST

തെലങ്കാനയിലെ ഖമ്മം സ്വദേശിയായ യുവതിയാണ് ഒമ്പത് മാസത്തോളം വ്യാജഗർഭം പറഞ്ഞ് സ്വന്തം അമ്മയെയും ഭർതൃകുടുംബത്തെയും കബളിപ്പിച്ചത്.

woman from telangana cheated her family for 9 months by fake pregnancy  woman from Khammam cheated by fake pregnancy  telangana 9 months fake pregnancy news  തെലങ്കാന വ്യാജ ഗർഭം വാർത്ത  ഖമ്മം യുവതി 9 മാസം ഗർഭിണിയെന്ന് പേരിൽ കബളിപ്പിച്ചു  വൈര ഗർഭം നടിച്ച് വഞ്ചന  തെലങ്കാന വ്യാജഗർഭം ചമഞ്ഞ് യുവതി
കുട്ടികളായില്ലേയെന്ന നിരന്തര ചോദ്യം സഹിക്കാൻ വയ്യ; വ്യാജഗർഭം ചമഞ്ഞ യുവതി വീട്ടുകാരെ കബളിപ്പിച്ചത് 9 മാസം

ഖമ്മം (തെലങ്കാന): കുഞ്ഞുങ്ങളില്ലാത്തിന്‍റെ പേരിൽ കുടുംബത്തിൽ നിന്നും നാട്ടുകാരിൽ നിന്നും നിരന്തരം വിമർശനം നേരിടേണ്ടി വന്നതിനെ തുടർന്ന് വ്യാജഗർഭം ചമഞ്ഞ് യുവതി. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ യുവതിയാണ് ഒമ്പത് മാസത്തോളം വ്യാജഗർഭം പറഞ്ഞ് സ്വന്തം അമ്മയെയും ഭർതൃകുടുംബത്തെയുമുൾപ്പെടെ കബളിപ്പിച്ചത്.

ഒമ്പത് വർഷം മുമ്പാണ് യുവതി വൈര സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. കുട്ടികളുണ്ടാകാത്തതിന്‍റെ പേരിൽ കുടുംബത്തിൽ നിന്നും അയൽവാസികളിൽ നിന്നും നിരന്തരം ചോദ്യങ്ങളും വിമർശനങ്ങളും ഉയരാൻ തുടങ്ങിയതോടെയാണ് വ്യാജഗർഭം നടിക്കാൻ തീരുമാനമെടുക്കുന്നതെന്ന് ഇബ്രാഹിംപട്ടണം പൊലീസ് പറയുന്നു. തുടർന്ന് കൊണ്ടപ്പള്ളിയിലുള്ള അമ്മയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് യുവതി ഭർതൃവീട്ടിൽ നിന്നും ഇറങ്ങി. ശേഷം ഒമ്പത് മാസത്തോളം വ്യാജഗർഭം ചമഞ്ഞ് അമ്മയോടൊപ്പം ചെലവഴിച്ചു.

ALSO READ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്ന് കടത്തിയ കുഞ്ഞിനെ കണ്ടെത്തി

ഇതിനിടെ വയറിന് ചുറ്റും തുണി ചുറ്റി കെട്ടിയും എല്ലാ മാസവും പരിശോധനയ്ക്കായി ആശുപത്രിയിൽ ചെന്നും 'ഗർഭം' കൂടുതൽ വിശ്വാസ്യത വരുത്തി. ജനുവരി അഞ്ച് ബുധനാഴ്‌ചയാണ് തന്‍റെ പ്രസവ തീയതി ഡോക്ടർമാർ നൽകിയതെന്നാണ് യുവതി എല്ലാവരോടും പറഞ്ഞത്. തുടർന്ന് ചൊവ്വാഴ്ച അർദ്ധരാത്രി പ്രസവവേദന അനുഭവപ്പെട്ടതായി യുവതി വീട്ടുകാരെ കബളിപ്പിക്കുകയും ചെയ്തു.

എന്നാൽ പ്രസവശേഷം കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രസവത്തിന് സഹായിക്കാനെത്തിയ രണ്ട് പേർ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാൽ യുവതിയുടെ വീട്ടുകാർ വിഷയം ഗൗരവമായി കാണുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജഗർഭത്തിന്‍റെ ചുരുളഴിയുന്നത്.

നാട്ടുകാരെ കബളിപ്പിക്കാൻ യുവതി ബോധപൂർവം ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി. വ്യാജഗർഭമാണെന്ന സത്യം യുവതി സമ്മതിച്ചതായും ഇതോടെ യുവതിയെ കൗൺസിലിങിന് അയച്ചതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.