ETV Bharat / bharat

'അമൃത്‌പാല്‍ സിങ്ങിന്‍റെ നടപടി അക്രമാസക്‌തം' വിമര്‍ശനവുമായി ഖലിസ്ഥാന്‍ നേതാവ് - ഖാലിസ്ഥാന്‍ നേതാവ്

അമൃത്‌പാല്‍ സിങ്ങിനെ വിമര്‍ശിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പ്രീത് സിങ്. അമൃത്‌പാല്‍ സിങ്ങിന്‍റെ നടപടികള്‍ അക്രമാസക്തമെന്ന് കുറ്റപ്പെടുത്തല്‍. അജ്‌നാല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് കടുത്ത നടപടി.

Gurpreet Singh criticized Amritpal Singh  Khalistan leader  Amritpal Singh  തങ്ങള്‍ക്ക് ബന്ധമില്ല  അമൃത്‌പാല്‍ സിങ്ങിന്‍റെ നടപടി അക്രമാസക്‌തം  ഖാലിസ്ഥാന്‍ നേതാവ്  ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പ്രീത് സിങ്  ഗുര്‍പ്രീത് സിങ്  ഖാലിസ്ഥാന്‍ നേതാവ്  വാരിസ് പഞ്ചാബ് സംഘടന
അമൃത്‌പാല്‍ സിങ്ങിനെ വിമര്‍ശിച്ച് ഖാലിസ്ഥാന്‍ നേതാവ്
author img

By

Published : Mar 25, 2023, 11:50 AM IST

Updated : Mar 25, 2023, 12:19 PM IST

ചണ്ഡീഗഢ്/ ഫരീദ്‌കോട്ട്: ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാന്‍ നേതാവ് അമൃത്‌പാല്‍ സിങ്ങിനെ വിമര്‍ശിച്ച് വാരിസ് പഞ്ചാബ് സംഘടന നേതാവ് ഗുര്‍പ്രീത് സിങ്. അടുത്തിടെയായി അമൃത്‌പാല്‍ സിങ് സ്വീകരിച്ച അക്രമാസക്തമായ നടപടികളെ വിമര്‍ശിച്ചാണ് ഗുര്‍പ്രീത് രംഗത്തെത്തിയത്. ഒളിവില്‍ കഴിയുന്ന അമൃത്‌പാല്‍ സിങ്ങിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ഫരീദ്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് വാരിസ് പഞ്ചാബ് സംഘടന പ്രവര്‍ത്തകരില്‍ ഗുര്‍പ്രീതും ഉള്‍പ്പെട്ടിരുന്നു.

കേസില്‍ ജാമ്യം നേടിയ ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഗുര്‍പ്രീത് മാധ്യമങ്ങളോട് സംസാരിച്ചത്. ദീപ് സിദ്ദുവിനൊപ്പം ചേര്‍ന്ന് വാരിസ് പഞ്ചാബ് സംഘടന രൂപീകരിച്ച് സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്‌തതായി ഗുർപ്രീത് മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കളെ മയക്ക് മരുന്ന് പോലുള്ള മാരകമായ കുറ്റങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമം നടത്തിയിരുന്നപ്പോള്‍ ഞങ്ങള്‍ അമൃത്‌ പാല്‍ സിങ്ങിന്‍റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ അമൃത്‌പാല്‍ സിങ് മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതോടെ അമൃത്‌ പാല്‍ സിങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വാരിസ് പഞ്ചാബ് ഡി നേതാവ് ലവ്‌പ്രീത് സിങ് തൂഫന്‍റെ തടങ്കലിനെതിരെ അജ്‌നാല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് അമൃത്‌പാല്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും അതിന് ശേഷം അമൃത്‌പാല്‍ സിങ്ങുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നും ഗുര്‍പ്രീത് സിങ് പറഞ്ഞു. മോഗ ജില്ലക്കാരായ വാരിസ് പഞ്ചാബ് ഡി സംഘടനയിൽപ്പെട്ട നിരവധി യുവാക്കള്‍ ഫർദികോട്ട് ജയിലിലുണ്ടെന്നും അവരെ വിട്ടയക്കണമെന്നും ഗുർപ്രീത് പറഞ്ഞു.

ഗുര്‍പ്രീതിനൊപ്പം മറ്റൊരു പ്രവര്‍ത്തകര്‍ കൂടി ജയില്‍ നിന്ന് പുറത്തിറങ്ങി. ഇരുവരുടെയും ജാമ്യപേക്ഷ കോടതി ഇന്നാണ് പരിഗണിച്ചത്.

പൊലീസ് സംഘര്‍ഷവും അമൃത്‌പാല്‍ സിങ്ങിന്‍റ രക്ഷപ്പെടലും: കഴിഞ്ഞ ദിവസമാണ് വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാല്‍ സിങ്ങ് പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അമൃത്പാല്‍ സിങ്ങിന്‍റെ വാഹനവ്യൂഹത്തിന് നേരെ പൊലീസ് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

പൊലീസും അമൃത്പാല്‍ സിങ്ങിന്‍റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഭവത്തെ ഖാലിസ്ഥാന്‍ നേതാവിന്‍റെ സംഘടനയിലെ 78 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അമൃത്‌പാല്‍ സിങ്ങിന്‍റെ വാഹന വ്യൂഹത്തിലെ രണ്ട് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ സിങ്ങിന്‍റെ ഗണ്‍മാനും അറസ്റ്റിലായിരുന്നു.

സംഘര്‍ഷത്തിനിടെ രക്ഷപ്പെട്ട അമൃത്‌പാല്‍ സിങ് അസമിലേക്ക് കടന്നുവെന്നും പിന്നാലെ വാര്‍ത്ത പരന്നിരുന്നു. ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അമൃത്പല്‍ സിങ്ങിനായി പഞ്ചാബില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അമൃത്‌പാല്‍ സിങ്ങിന് ഹരിയാനയില്‍ താമസ സൗകര്യമൊരുക്കിയ യുവതി അറസ്റ്റിലെന്ന വാര്‍ത്ത വന്നത്.

അമൃത്‌പാല്‍ സിങ്ങിന്‍റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് അമൃത്‌പാല്‍ ഹരിയാനയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഹരിയാനയില്‍ നടത്തിയ അന്വേഷണത്തില്‍ അമൃത്‌പാല്‍ സിങ്ങിനെ കണ്ടെത്താനായില്ല.

also read: ഖലിസ്ഥാൻ നേതാവ് അമൃത്‌പാലിനായി ജന്‍മനാട്ടില്‍ വല വിരിച്ച് പഞ്ചാബ് പൊലീസ്, തെരച്ചിൽ ഊര്‍ജിതം ; മൊബൈൽ-ഇന്‍റനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം

Last Updated : Mar 25, 2023, 12:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.