കെജിഎഫ് താരം യാഷിന്‍റെ (KGF franchise star Yash) പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഗീതു മോഹൻദാസ് (Geetu Mohandas) സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ടോക്‌സിക്' (Toxic) എന്നാണ് പേരിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
യാഷ് തന്‍റെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) പേജിലൂടെയാണ് സിനിമയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ' 'നിങ്ങൾ അന്വേഷിക്കുന്നത് എന്താണോ അത് നിങ്ങളെ തേടി എത്തുന്നു' - റൂമി. മുതിർന്നവർക്കുള്ള ഒരു ഫെയറി ടെയില്‍' -ഇപ്രകാരം കുറിച്ചുകൊണ്ടാണ് യാഷ് ടൈറ്റില്‍ പ്രഖ്യാപന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടോക്‌സിക് എന്ന ഹാഷ്‌ടാഗും താരം പങ്കുവച്ചു.
മുതിർന്നവർക്കുള്ള ഒരു ഫെയറി ടെയിലാണ് വരാനിരിക്കുന്ന (Toxic a fairy tale for grown ups) ഈ കന്നഡ ചിത്രം എന്നാണ് സിനിമയെ കുറിച്ച് നിര്‍മാതാക്കള്‍ പറയുന്നത്. കെവിഎൻ പ്രൊഡക്ഷൻസാണ് ടോക്‌സികിന്‍റെ നിര്‍മാണം നിര്‍വഹിക്കുക. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് സിനിമയുടെ നിര്‍മാണം. 2025 ഏപ്രിൽ 10നാകും 'ടോക്‌സിക്' തിയേറ്ററുകളില്‍ എത്തുക (Toxic Release).
2022ല്‍ റിലീസായ 'കെജിഎഫ് ചാപ്റ്റർ 2'ന് ശേഷം ഒരിടവേളയ്‌ക്ക് ശേഷം എത്തിയ യാഷിന്‍റെ പുതിയ അപ്‌ഡേറ്റ് ആരാധകരില്‍ ആവേശം വർദ്ധിപ്പിച്ചു. കെജിഎഫ് സീരീസിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ റോക്കി തന്‍റെ വരാനിരിക്കുന്ന പ്രോജക്‌ടുകള്‍ രഹസ്യമാക്കി വച്ചതും പുതിയ പ്രഖ്യാപനവും യാഷ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി. യാഷിന്‍റെ അടുത്ത പ്രോജക്‌ടിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി ആരാധകർ വളരെ കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
അതേസമയം നിതേഷ് തിവാരിയുടെ സ്വപ്‌ന പദ്ധതിയായ ബോളിവുഡ് ചിത്രം 'രാമായണ'ത്തില്‍ (Nitesh Tiwari s ambitious venture Ramayan) അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് യാഷ്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ച യാഷ്, രാമായണത്തിന് വേണ്ടി 100 കോടിയിലധികം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ (Yash alleged demand of100 crore for Ramayan).
'രാമായണ'ത്തിലെ തന്‍റെ വേഷത്തിന് 100 കോടി മുതൽ 150 കോടി രൂപ വരെയാണ് യാഷ് പ്രതിഫലം ഈടാക്കുന്നതെന്നും ഏറ്റവും കുറഞ്ഞ തുക 100 കോടി രൂപയാണെന്നും ചിത്രീകരണ ദിവസങ്ങളുടെ എണ്ണവും ഷെഡ്യൂൾ ആവശ്യകതകളും അനുസരിച്ച് അന്തിമ കണക്ക് തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അതേസമയം 'കെജിഎഫ് 3' 2025ൽ പ്രദർശനത്തിനെത്തും. 2024ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ 2023 ഡിസംബറില്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു.