ഹൈദരാബാദ്: ഹൈദരാബാദില്‍ കേരള റോഡ് ഷോയുമായി കേരള ടൂറിസം വകുപ്പ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിയ്ക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ടൂറിസം വകുപ്പ് റോഡ് ഷോ സംഘടിപ്പിയ്ക്കുന്നുണ്ട്.
ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ വിനോദസഞ്ചാരികള്‍ക്കായി വര്‍ഷം മുഴുവനും ഉണ്ടാകുമെന്ന് കേരള ടൂറിസം ഡയറക്‌ടര്‍ കൃഷ്‌ണതേജ പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്കായി പുതിയ ടൂറിസം സ്പോട്ടുകളും കാരവാനുകളും സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത വർഷം കൂടുതൽ സഞ്ചാരികളെ ആകർഷിയ്ക്കാന്‍ കേരളത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ട്രാവൽ മാർട്ട്, കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയവയും ഈ വര്‍ഷം സംഘടിപ്പിയ്ക്കുമെന്ന് ടൂറിസം ഡയറക്‌ടര്‍ അറിയിച്ചു. കേരളത്തിലെ ടൂറിസം സ്പോട്ടുകൾ വിനോദസഞ്ചാരികൾക്ക് നവ്യാനുഭവം നൽകുമെന്നും കൃഷ്‌ണ തേജ പറഞ്ഞു. ആഭ്യന്തര വിനോദസഞ്ചാരികൾക്കായി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: 'വിവേക് അഗ്നിഹോത്രിയുടെ ശ്രമം കലാപം സൃഷ്‌ടിക്കൽ'; സംവിധായകനെതിരായ പരാതിയിൽ ഗുരുതര ആരോപണങ്ങൾ