ETV Bharat / bharat

Kerala To Receive Second Vande Bharat : കേരളത്തിന് ഓണസമ്മാനമായുള്ള രണ്ടാം വന്ദേ ഭാരത് : റേക്കുകള്‍ ഇന്ന് കൈമാറും

Saffron Color Vande Bharat കാവി നിറത്തിലുള്ള ഡിസൈൻ മാറ്റം വരുത്തിയ റേക്കാണ് പാലക്കാട് ഡിവിഷനിലേക്ക് റെയിൽവേ പുതുതായി അനുവദിച്ചത്

Vande bharat Express  Kerala receives Second vande Bharat  രണ്ടാം വന്ദേ ഭാരത്  കാവി കളർ വന്ദേ ഭാരത്  ഓറഞ്ച് വന്ദേ ഭാരത്  ഇന്‍റഗ്രൽ കോച്ച് ഫാക്ടറി  റെയിൽവേ  Saffron Color Vande Bharat
Kerala receives Second vande Bharat
author img

By ETV Bharat Kerala Team

Published : Aug 30, 2023, 4:27 PM IST

Updated : Aug 30, 2023, 6:00 PM IST

ചെന്നൈ: കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ (Vande Bharat Express) ഇന്ന് കൈമാറും. കാവി നിറത്തിലുള്ള ഡിസൈൻ മാറ്റം വരുത്തിയ റേക്കാണ് പാലക്കാട് ഡിവിഷനിലേക്ക് റെയിൽവേ പുതുതായി അനുവദിച്ചത് (Saffron Vande Bharat). എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് രാത്രി ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽനിന്നാണ് (Integral Coach Factory) സതേൺ റെയിൽവേയ്ക്ക് കൈമാറുക (Southern Railway).

പുതിയ ട്രെയിനിന് എറണാകുളം- മംഗലാപുരം, മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂർ റൂട്ടുകളാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്‍റെ എതിർദിശയിലായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് (Ashwini Vaishnaw) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസർകോട് അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽനിന്നേ സർവീസ് തുടങ്ങാൻ കഴിയൂ.

മാറ്റം കളറിൽ മാത്രമല്ല : പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസിലെ മാറ്റം നിറത്തിൽ മാത്രമല്ലെന്നാണ് റിപ്പോർട്ട്. നിറം കാവിയാക്കിയതിനൊപ്പം 25 മാറ്റങ്ങൾ പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ കാണാനാകും. സീറ്റുകളുടെ നിറവ്യത്യാസം, സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട കുഷ്യനുകൾ, ഫൂട്ട് റെസ്റ്റിന്‍റെ നീളം, മൊബൈൽ ചാർജിങ് പോയിന്‍റുകളിലെ മാറ്റങ്ങൾ എന്നിങ്ങനെയാണ് പരിഷ്‌കാരങ്ങളുടെ പട്ടിക നീളുന്നത്. നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതുകളിൽ വെള്ള നിറം മൂലം പെട്ടെന്ന് പൊടി പിടിക്കുന്നതിനാലാണ് പുതിയ നിറമാറ്റം എന്നാണ് റെയിൽവേ വിശദീകരിച്ചത്. ഇന്ത്യയുടെ ദേശീയപതാകയുടെ വർണ്ണപദ്ധതിയെ മുൻനിർത്തിയാണ് കാവി നിറം തിരഞ്ഞെടുത്തതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു.

തിരക്കുള്ള വന്ദേ ഭാരത് കേരളത്തിൽ : നിലവിൽ തിരുവനന്തപുരം–കാസർകോട് റൂട്ടിലോടുന്ന വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണ് റെയിൽവേയുടെ കണക്കുകൾ. തിരിച്ചുള്ള കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് സർവീസിന് ആണ് തിരക്കിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനം. ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ കയറാൻ ആളുകൾ മടിക്കുന്ന സാചര്യമുണ്ട്. ഇക്കാരണത്താൽ ടിക്കറ്റ് നിരക്കിൽ അടക്കം കുറവ് വരുത്തിയ സംഭവവും ഉണ്ടായി. നേരേമറിച്ച് കേരളത്തിൽ ടിക്കറ്റ് നിരക്ക് കൂടുതലായിട്ടും വന്ദേഭാരത് എക്‌സ്‌പ്രസിൽ ടിക്കറ്റ് കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. ഇതെല്ലാം കണക്കിലെടുത്താണ് കേരളത്തിന് രണ്ടാം വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതെന്നാണ് വിവരം.

30 വന്ദേ ഭാരത് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നത്. ഇതിനുപുറമെ പുതുതായി അനുവദിച്ച മൂന്ന് പുതിയ റേക്കുകളിലൊന്നാണ് ഇപ്പോൾ കേരളത്തിന് നൽകുന്നത്. വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് ഓടിത്തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ വിഷു സമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. തുടർന്ന് ഏപ്രിൽ 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്‌തത്.

Also Read: Minister Ashwini Vaishnaw | 'വന്ദേ ഭാരതില്‍ യാത്ര ചെയ്യണം': 50 വിദ്യാർഥികൾക്ക് സൗജന്യ അവസരമെന്ന് റെയില്‍വേ മന്ത്രി

Last Updated : Aug 30, 2023, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.