ETV Bharat / bharat

മികച്ച ഭരണം, വളർച്ച, സുസ്ഥിരത... വീണ്ടും കേരളം ഒന്നാമത്

അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതി സൗഹൃദം, സർവതല സ്‌പർശിയായ വികസനം എന്നിവയില്‍ കേരളം മികച്ച പ്രവർത്തനം നടത്തിയെന്ന്‌ പഠന റിപ്പോര്‍ട്ട്.

public affairs centre  PAC 2021  KERALA TOP FIRST  പബ്ലിക് അഫയേഴ്‌സ് സെന്‍റർ  health sector kerala  kerala health sector  tourism kerala  kerala government
മികച്ച ഭരണം, വളർച്ച, സുസ്ഥിരത... വീണ്ടും കേരളം ഒന്നാമത്
author img

By

Published : Nov 3, 2021, 5:04 PM IST

ന്യൂഡല്‍ഹി: പബ്ലിക് അഫയേഴ്‌സ് സെന്‍റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് 2021 ല്‍ (PAI) മികച്ച ഭരണം കാഴ്‌ചവെച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. സംസ്ഥാനത്തേക്ക് ആകർഷിച്ച നിക്ഷേപം, വളർച്ച, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് 2021 തയ്യാറാക്കിയിട്ടുള്ളത്.

ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യ മിഷൻ എന്നിവ അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പും കേരളത്തിന്‍റെ കൊവിഡ് പ്രതിരോധവും പബ്ലിക് അഫയേഴ്‌സ് സെന്‍റർ പഠന വിധേയമാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതി സൗഹൃദം, സർവതല സ്‌പർശിയായ വികസനം എന്നിവയില്‍ കേരളം മികച്ച പ്രവർത്തനം നടത്തിയെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

public affairs centre  PAC 2021  KERALA TOP FIRST  പബ്ലിക് അഫയേഴ്‌സ് സെന്‍റർ  health sector kerala  kerala health sector  tourism kerala  kerala government
മികച്ച ഭരണം, വളർച്ച, സുസ്ഥിരത... വീണ്ടും കേരളം ഒന്നാമത്

മികച്ച ഭരണത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമെത്തി. ഉത്തർപ്രദേശാണ് അവസാന സ്ഥാനത്ത്. ഉത്തർപ്രദേശിന് മുകളില്‍ ബിഹാറാണ്.

ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിം ഒന്നാമത് എത്തിയപ്പോൾ ഗോവ രണ്ടാം സ്ഥാനം സ്വന്തമാക്കി. മണിപ്പൂരാണ് ചെറിയ സംസ്ഥാനങ്ങളില്‍ അവസാന സ്ഥാനത്ത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുച്ചേരി ഒന്നാം സ്ഥാനം നേടിയപ്പോൾ ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡുകൾ അവസാന സ്ഥാനത്തായി.

കർണാടക, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, പശ്‌ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വർഷത്തേതില്‍ നിന്ന് റാങ്കിങില്‍ പിന്നിലേക്ക് പോയി.

പബ്ലിക് അഫയേഴ്‌സ് സെന്‍റർ

1994ല്‍ സ്ഥാപിതമായ ബംഗളൂരു ആസ്ഥാനമായ ഏജൻസിയാണ് പബ്ലിക് അഫയേഴ്‌സ് സെന്‍റർ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ മികച്ച ഭരണ സംവിധാനത്തിന് ആവശ്യമായ ഗവേഷണം നടത്തുക എന്നതാണ് പബ്ലിക് അഫയേഴ്‌സ് സെന്‍റർ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളുടെ ഭരണ മികവിനെ കുറിച്ച് ഓരോ വർഷവും പബ്ലിക് അഫയേഴ്‌സ് സെന്‍റർ റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.