ഈറോഡ് (തമിഴ്‌നാട്): പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സ്വകാര്യ ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ ഈറോഡില്‍ അടിയന്തരമായി ഇറക്കി. കർണാടക സ്വദേശികളായ ഭരതും(65) ഭാര്യ ഷീലയും(60) ചേർന്ന് ചാർട്ടർ ചെയ്‌ത ഹെലികോപ്റ്ററാണ് ഈറോഡിലെ കൃഷിയിടത്തില്‍ ഇറക്കിയത്. ഇവര്‍ ചികിത്സാവശ്യത്തിനായി കേരളത്തിലേക്ക് യാത്രചെയ്യുകയായിരുന്നു.
സത്യമംഗലം വനഭൂമിയിൽ മോശം കാലാവസ്ഥ നിലനിൽക്കെ യാത്ര തുടരുന്നത് ദുഷ്‌കരമായതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാൻഡിങ്. സംഭവത്തെത്തുടർന്ന് ഹെലികോപ്റ്റർ കാണാൻ പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി. അതേസമയം, ഹെലികോപ്റ്ററിന്‍റെ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചു.
ALSO READ: 'സുള്ളി ഡീൽസ്' ആപ്പിന്‍റെ സ്രഷ്‌ടാവ് പിടിയിൽ ; അറസ്റ്റിലായത് 26കാരൻ
പൈലറ്റും സഹ പൈലറ്റും അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാലുപേരും സുരക്ഷിതരായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്ര പുനരാരംഭിച്ചു.