ETV Bharat / bharat

കണ്ണൂർ വി സി പെരുമാറുന്നത് പാർട്ടി കേഡറെ പോലെ, അതിരൂക്ഷ വിമർശനവുമായി ഗവർണർ

സർവകലാശാലകളിലെ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവർണർ  ആരിഫ് മുഹമ്മദ് ഖാന്‍  ബന്ധു നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം  വിസി  സര്‍വകലാശാലകളിലെ ബന്ധു നിയമനം  arif mohammad khan  kerala governor  nepotism charges in university appointments  inquiry into nepotism charges in university appointments  arif mohammad khan on nepotism charges in university appointments  kerala governor on nepotism charges in university appointments  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ബന്ധു നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും ; വിസി പെരുമാറുന്നത് പാര്‍ട്ടി കേഡറെ പോലെയെന്ന് ഗവർണർ
author img

By

Published : Aug 20, 2022, 11:47 AM IST

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സർവകലാശാലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ വൈസ് ചാന്‍സലർ പാര്‍ട്ടി കേഡറെ പോലെയാണ് പെരുമാറുന്നതെന്നും ഗവർണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സർവകലാശാലകളിലെ ബന്ധുനിയമനങ്ങളെ കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടികള്‍ മരവിപ്പിച്ച ശേഷം ഇതാദ്യമായാണ് വിഷയത്തില്‍ ഗവര്‍ണര്‍ പ്രതികരിക്കുന്നത്.

Also read: കണ്ണൂര്‍ വിസിക്കെതിരെ ഗവർണർ കടുത്ത നടപടികളിലേക്ക് ; തലസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ തുടര്‍നീക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.