ETV Bharat / bharat

സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കാതെ സുപ്രീം കോടതി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനുവരി 25നാണ് കേരള ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.

SC declines stay on Sivasankar's HC bail  Kerala gold smuggling  M. Sivasankar bail  SC on Sivasankar bail  ശിവശങ്കറിന്‍റെ ജാമ്യം  സുപ്രീം കോടതിയിൽ ജാമ്യം  എം ശിവശങ്കർ  ശിവശങ്കറിന്‍റെ ജാമ്യം വാർത്ത  ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കാതെ സുപ്രീം കോടതി വാർത്ത  സുപ്രീം കോടതി വാർത്ത
സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കാതെ സുപ്രീം കോടതി
author img

By

Published : Mar 5, 2021, 3:15 PM IST

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസിൽ എം ശിവശങ്കറിന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എം ശിവശങ്കറിനോട് സുപ്രീം കോടതി പ്രതികരണം ആരാഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനുവരി 25നാണ് കേരള ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് പങ്കുണ്ടോയെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സ്വർണക്കടത്തിലും അതിന്‍റെ ഗൂഡാലോചനയിലും പങ്കുണ്ട് എന്ന് ഇ.ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. സ്വർണക്കടത്തിൽ ഒരു പങ്കുമില്ലെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞില്ലെന്നും ശിവശങ്കര്‍ കോടതിയിൽ വാദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.