ETV Bharat / bharat

'താലിബാനൈസേഷന്‍' ; അഞ്ചുപത്ത് വര്‍ഷം കൊണ്ട് കേരളം അഫ്‌ഗാനാകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

'ഇടതുവലത് ശക്തികള്‍ ഇതിനെതിരെ പ്രതികരിക്കണം. അത് ചെയ്യാതിരുന്നാല്‍ കേരളത്തില്‍ വലിയ രീതിയില്‍ തീവ്രവാദം വളരും'

അഞ്ച് പത്ത് വര്‍ഷം കൊണ്ട് കേരളം അഫ്ഗാനാകുമെന്ന് കണ്ണന്താനം

author img

By

Published : Sep 18, 2021, 10:50 PM IST

ന്യൂഡല്‍ഹി : കേരളത്തില്‍ 'താലിബാനൈസേഷന്‍' നടക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഐഎഎസ്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അഞ്ച് പത്ത് വര്‍ഷം കൊണ്ട് കേരളം മറ്റൊരു അഫ്‌ഗാനിസ്ഥാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഇടത് വലത് രാഷ്ട്രീയ കക്ഷികള്‍ തീവ്രവാദം വളര്‍ത്താന്‍ സഹായങ്ങള്‍ നല്‍കുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു.

അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനിടെ കേരളം അഫ്‌ഗാന് സമാനമായി മാറും. ഇടതുവലത് ശക്തികള്‍ ഇതിനെതിരെ പ്രതികരിക്കണം. അത് ചെയ്യാതിരുന്നാല്‍ കേരളത്തില്‍ വലിയ രീതിയില്‍ തീവ്രവാദം വളരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് ഇടത് വലത് വര്‍ഗീയ കക്ഷികള്‍

താന്‍ കേരള കേഡറില്‍ ഐഎഎസ് ഓഫിസറായി ജോലി ചെയ്തയാളാണ്. കേരള ജനത വര്‍ഗീയമായ ചേരിതിരിവ് വച്ച് പുലര്‍ത്തുന്നവരല്ല. എന്നാല്‍ സംസ്ഥാനത്തെ ഇടത് വലത് രാഷ്ട്രീയ സംഘടനകളാണ് ഇവയ്ക്ക് വളംവയ്ക്കുന്നത്.

നാളുകള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ ജനങ്ങള്‍ മതമൗലികവാദം പറഞ്ഞിരുന്നു. എന്നാലിന്നത് വലിയ അളവില്‍ പറയാന്‍ ആരംഭിച്ചു.

എല്‍ഡിഎഫിന് മുസ്ലിം വോട്ടുകള്‍ വേണം. ഇതിനായാണ് അവര്‍ പല കാര്യങ്ങളോടും പ്രതികരിക്കാത്തത്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട വര്‍ത്തകള്‍ പുറത്തുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനക്ക്: ലക്ഷ്യത്തോടടുത്ത് വാക്‌സിന്‍ വിതരണം ; 88 ശതമാനത്തിന് ആദ്യ ഡോസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.