ബെംഗളുരു: റായ്ച്ചൂർ കാർഷിക സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാനച്ചടങ്ങിൽ 6 സ്വർണ മെഡലുകൾ സ്വന്തമാക്കി മലപ്പുറം വണ്ടൂർ സ്വദേശി ഗീത ടി.വി. ഓട്ടോറിക്ഷ ഡ്രൈവറായ കെ.സുരേഷ് കുമാറിന്‍റെ മകളാണ് ബിഎസ്‌സി അഗ്രികൾച്ചർ വിദ്യാർഥിനിയായ ഗീത ടി.വി. മറ്റ് റാങ്ക് ജേതാക്കൾക്കൊപ്പം ഗീത ഗവർണർ തവർ ചന്ദ് ഗെലോട്ടിൽ നിന്നും മെഡലുകളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
21 ബിരുദ വിദ്യാർഥികൾക്കും 14 ബിരുദാനന്ത ബിരുദ വിദ്യാർഥികൾക്കും 10 പിഎച്ച്ഡി വിദ്യാർഥികൾക്കും ഗവർണർ സ്വർണ മെഡൽ സമ്മാനിച്ചു.
സ്വർണമെഡലുകൾ നേടിയതിൽ സന്തോഷമുണ്ട്. കേരളത്തിൽ നിന്നാണ് വരുന്നതെങ്കിലും കർണാടകയിൽ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും എല്ലാവിധ പിന്തുണയും ലഭിച്ചു. അവരുടെ പിന്തുണയുള്ളതുകൊണ്ടാണ് സ്വർണമെഡലുകൾ നേടാൻ കഴിഞ്ഞതെന്നും ഗീത ഇടിവി ഭാരതിനോട് പറഞ്ഞു.
ഗവേഷണം ചെയ്‌ത് കാർഷിക കോളജിൽ അധ്യാപിക ആകാനാണ് ഗീതയുടെ ആഗ്രഹം.
Also Read: Rajya Sabha bypoll: എല്‍ഡിഎഫിന്‍റെ 1 വോട്ട് അസാധു, ജോസ് കെ മാണി രാജ്യസഭയിലേക്ക്