ന്യൂഡല്‍ഹി: കൃഷിക്കാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് അയല്‍സംസ്ഥാനങ്ങളോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊയ്‌ത്തിന് ശേഷം പാടങ്ങളില്‍ കച്ചി കത്തിക്കുന്നതിന് കര്‍ഷകര്‍ക്കെതിരെ ഡല്‍ഹിയുടെ അയല്‍സംസ്ഥാനങ്ങള്‍ നടപടിയെടുത്തിരുന്നു. കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും വിഷയത്തില്‍ പുസ ഇന്‍സ്റ്റിറ്റ്യൂട്ട് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പാടങ്ങളില്‍ പരിഹാരമായി കണ്ടെത്തിയ ലായനി തളിക്കുകയും ഫലം മികച്ചതായിരുന്നുെവന്നും മുഖ്യമന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞ മാര്‍ഗമാണിത്. തളിച്ചതിന് ശേഷം 20 ദിവസത്തിനുള്ളില്‍ കമ്പോസ്റ്റാകുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും സൗജന്യമായി ലായനി നല്‍കണമെന്ന് അദ്ദേഹം അയല്‍സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോടാവശ്യപ്പെട്ടു. കര്‍ഷരാണ് ദാതാവെന്നും അവരെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് റിമോര്‍ട്ട് സെന്‍സിങ് സെന്‍ററിന്‍റെ കണക്ക് പ്രകാരം ഈ വര്‍ഷം പാടങ്ങളില്‍ കൊയ്‌ത്തിന് ശേഷം കച്ചി കത്തിക്കുന്നതുമായി ബന്ധപ്പെട്ട 40000 സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പാടങ്ങളില്‍ കച്ചി കത്തിക്കുന്നതു മൂലം തണുപ്പുകാലങ്ങളില്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടുകയാണ്.