രാജ്യത്തെ ആദ്യ സ്മോഗ് ടവർ ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്ന സംവിധാനമാണിത്.
കോണാട്ട് പ്ലേസ് ഏരിയയിലെ ബാബ ഖരക് സിംഗ് മാർഗിൽ തിങ്കളാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉദ്ഘാടനം ചെയ്‌തു.
Also Read: കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍: സ്കൂൾ തുറക്കുന്നതും വാക്‌സിനേഷനും പ്രധാനം
ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ, സ്മോഗ് ടവർ സെക്കൻഡിൽ 1,000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കും. 20 കോടി രൂപ ചെലവഴിച്ച് ഡൽഹി സർക്കാരാണ് നിര്‍മിച്ചത്. 20 മീറ്ററാണ് ടവറിന്‍റെ ഉയരം.
2020 ഓക്ടോബറിലാണ് പദ്ധതി ഡൽഹി മന്ത്രിസഭ അംഗീകരിച്ചത്. സ്മോഗ് ടവറിന്‍റെ ഫലപ്രാപ്തി അറിയാൻ രണ്ട് വർഷത്തെ പൈലറ്റ് പഠനവും സർക്കാർ നടത്തും.
ലോകത്ത് തന്നെ ഏറ്റവും അധികം വായു മലിനീകരണം ഉള്ള നഗരങ്ങളിൽ ഒന്നാണ് ഡൽഹി.