ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉത്തർപ്രദേശിലെ കർഷക നേതാക്കാളും വിധാൻ സഭയിൽ കൂടിക്കാഴ്ച നടത്തുന്നു. കാർഷിക നിയമങ്ങളും മറ്റ് വിഷയങ്ങളും ചർച്ച ചെയ്യാനാണ് കെജ്‌രിവാൾ നേതാക്കളുമായി ചർച്ച നടത്തുന്നത്. മന്ത്രിമാരായ കൈലാഷ് ഗലോട്ട്, രാജേന്ദ്ര പാൽ ഗൗതം, സഞ്ജയ് സിംഗ് എംപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ നവംബർ മുതൽ ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തി പ്രദേശങ്ങളിൽ കാർഷിക നിയമത്തിനെതിരെ കർഷകർ പ്രതിഷേധിക്കുകയാണ്. കാർഷിക നിയമത്തിൽ പ്രതിഷേധം ശക്തമായതോടെ 12 മുതൽ 18 മാസം വരെ നിയമങ്ങൾക്ക് സ്റ്റേ നൽകാമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കർഷക നേതാക്കൾ ഇത് നിരസിക്കുകയായിരുന്നു.