ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ജൂലൈ 22 മുതൽ ആരംഭിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി മെട്രോയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്‍റെ ഏഴ് സ്റ്റേഷനുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സ്റ്റേഷനുകൾ അടക്കണമെന്നും ഡൽഹി പൊലീസ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് അയച്ച കത്തിൽ നിർദേശിച്ചു.
പ്രതിഷേധകർ മെട്രോ ട്രെയിനിൽ ന്യൂഡൽഹി പ്രദേശത്ത് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. ജൻപഥ്, ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്ക്, രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, മണ്ഡി ഹൗസ്, ഉദ്യോഗ് ഭവൻ എന്നീ മെട്രോ സ്റ്റേഷനുകളിലാണ് നിയന്ത്രണം ഉണ്ടാവുക.
ജൂലൈ 19 മുതലാണ് മൺസൂൺകാല പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിയുള്ള സമരത്തിന്‍റെ തുടർച്ചയായി പാർലമെന്‍റ് സമ്മേളനം ആരംഭിച്ചതിന് ശേഷം പാർലമെന്‍റിന്‍റെ പുറത്ത് സമരം നടത്തുമെന്ന് ഭാതരീയ കിസാൻ യൂണിയൻ അധ്യക്ഷൻ രാകേഷ് ടിക്കായത്ത് പ്രഖ്യപിച്ചിരുന്നു.
Also read: പാർലമെന്‍റ് സമ്മേളനം: ഏത് വിഷയത്തിലുള്ള ചർച്ചക്കും സർക്കാർ തയ്യാറെന്ന് പ്രധാനമന്ത്രി