ഹൈദരാബാദ് : തെലങ്കാനയില്‍ (Telangana) വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിആര്‍എസ്( BRS) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു (K. Chandrashekar Rao).ആകെയുള്ള 119 ല്‍ 115 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഏഴ് മാറ്റങ്ങള്‍ വരുത്തി ഭൂരിഭാഗം എംഎല്‍എമാരെയും നിലനിര്‍ത്തി കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത് (KCR Announced BRS Candidates).
സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനമായ തെലങ്കാന ഭവനില്‍ (Telangana Bhavan) ഇന്ന് (ഓഗസ്റ്റ് 21) ഉച്ചയ്‌ക്ക് 2.30 നായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്‍ വര്‍ഷത്തേക്കാള്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് കെസിആര്‍ (K. Chandrashekar Rao) പറഞ്ഞു. സിറ്റിങ് എംഎല്‍എമാരില്‍ (Sitting MLA's) ഭൂരിപക്ഷത്തെയും അതേപടി നിലനിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ ഏഴ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ (Candidates) മാറ്റിയെന്നും അദ്ദേഹം അറിയിച്ചു. ഉപ്പല്‍ (Uppal), വെമുലവാഡ (Vemulawada), കോരുത്‌ല (Korutla), ബോത്ത് (Both), കാനാപൂര്‍ (Khanapur), ആസിഫാബാദ് (Asifabad), വീര (Vira) എന്നിവിടങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
അതേസമയം ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി കെസിആര്‍ (CM KCR) മത്സര രംഗത്തുണ്ടാകും. ഗജ്‌വേല്‍ (Gajwel), കാമറെഡ്ഡി ( Kamareddy) എന്നിവിടങ്ങളിലാണ് മത്സരത്തിനിറങ്ങുന്നത്. നാല് നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നരസപൂര്‍ (Narsapur), നാമ്പള്ളി (Nampally), ജനഗാമ (Janagama), ഗോഷാമഹല്‍ (Goshamahal) എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.
പാര്‍ട്ടി എതിരാളികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏറെ പാടുപെടുന്നതിനിടെയാണ് കെസിആര്‍ (KCR) ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ തവണ അവസരം നഷ്‌ടപ്പെട്ടവരെ കൂടി ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം മല്‍കാജ്‌ഗിരി എംഎല്‍എ (Malkajgiri MLA) മൈനമ്പള്ളി ഹന്‍മന്ത് റാവു (Mynampally Hanmanth Rao) തന്‍റെ മകന് മേധക് നിയോജക മണ്ഡലത്തില്‍ (Medak constituency) ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കെസിആറിനെ (CM KCR) സമീപിച്ചിട്ടുണ്ട്. ധനമന്ത്രി ടി. ഹരീഷ് റാവുവിനെതിരെ (Finance Minister T Harish Rao) എംഎല്‍എ (MLA) ആരോപണവും ഉന്നയിച്ചു. തന്‍റെ മകന് സീറ്റ് നിഷേധിക്കാന്‍ കാരണമായത് മന്ത്രി ടി. ഹരീഷ് റാവു (T Harish Rao) ആണെന്നായിരുന്നു വിമര്‍ശനം.
ഇത്തവണ 95 മുതല്‍ 105 സീറ്റുകളില്‍ വരെ ബിആര്‍എസ് (BRS) വിജയം നേടുമെന്ന് കെസിആര്‍ (KCR) പറഞ്ഞു. 2009 മുതല്‍ തെലങ്കാനയില്‍ (Telangana) ബിആര്‍എസാണ് (BRS) ഇവിടെ വിജയിക്കുന്നത്. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം നിലനിര്‍ത്തുമെന്നും കെസിആര്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു.