ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ഭരണകക്ഷിയായ ബിജെപിയുടെ മറ്റൊരു "ജുംല" (പൊളളയായ വാഗ്‌ദാനം) ആണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുമുള്ള ശ്രമമാണിതെന്നും ഉദ്ദേശം വളരെ വ്യക്തമാണെന്നും ഇത് മറ്റൊരു ജുംലയല്ലാതെ (hollow promise) മറ്റൊന്നുമല്ലെന്നും കോൺഗ്രസ് നേതാവ് (Congress leader) എഎൻഐയോട് പറഞ്ഞു.
ഇപ്പോഴത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കമ്മിറ്റിയില്‍ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കമ്മിറ്റി ഒരു മുൻ എല്‍ഒപിയെ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെക്കുറിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് പരിശോധിക്കാനും ശുപാർശകൾ നൽകുന്നതിനുമായി കേന്ദ്രം എട്ടംഗ സമിതിക്ക് രൂപം നൽകി.
മുൻ രാഷ്ട്രപതി കോവിന്ദ് കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ കെ സിങ്, മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
കേന്ദ്രസർക്കാർ (Central Govt) വിജ്ഞാപനം ചെയ്‌ത പാനലിൽ ഖാർഗെക്ക് പകരം മുൻ കോൺഗ്രസുകാരനായ ആസാദിനെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതാവ് മുഖം ചുളിച്ചു. എന്തുകൊണ്ടാണ് ഖാർഗെ-ജിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതെന്ന് അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിലവിലെ രാജ്യസഭ കമ്മിറ്റിയിൽ അംഗമാകാനുള്ള മതിയായ യോഗ്യത അദ്ദേഹത്തിനില്ലേ എന്നും വേണുഗോപാൽ ചോദ്യമുയര്‍ത്തി.
ബിജെപിയുടെ വഴിതിരിച്ചുവിടൽ തന്ത്രങ്ങളാണിതെന്നും ഇന്ത്യ ബ്ലോക്കിന്‍റെ യോഗം എപ്പോഴൊക്കെ നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ബിജെപി പൊള്ളയായ വാഗ്‌ദാനങ്ങളുമായി മുന്നോട്ട് വരുന്നുവെന്നും നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ശുപാർശ കൊണ്ടുവരാനുള്ള ചുമതല മുൻ രാഷ്ട്രപതി കോവിന്ദിനെ കേന്ദ്രസർക്കാർ ഏൽപ്പിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു
സെപ്‌റ്റംബർ 18 മുതൽ 22 വരെ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രത്തിന്‍റെ സമിതിയുടെ വിജ്ഞാപനം വന്നത്, എന്നാൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ സർക്കാർ മൗനം പാലിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം മുൻകൂർ കൂടിയാലോചന നടത്തുകയോ ബിസിനസ് ഉപദേശക സമിതിയെ അറിയിക്കുകയോ ചെയ്യാതെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാക്കൾ ഇവരെ രൂക്ഷമായി വിമർശിച്ചു.
കേന്ദ്രം പറയുന്നതനുസരിച്ച് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി ഉടൻ പ്രവർത്തനം ആരംഭിക്കുകയും എത്രയും വേഗം ശുപാർശകൾ നൽകുകയും ചെയ്യും. കൂടാതെ, പ്രധാന അറിയിപ്പ് പ്രകാരം കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കും.
ALSO READ : പ്രതിപക്ഷ ഐക്യ യോഗത്തില്‍ എഎപി പങ്കെടുക്കും; തീരുമാനം ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് പിന്തുണച്ചതോടെ