കൊപ്പൽ: ഹിന്ദു പുരാണങ്ങളിലെ കഥാപാത്രമായ ഹനുമാന്‍റെ ജന്മസ്ഥലത്തെപ്പറ്റി ഒട്ടേറെ വാഗ്വാദങ്ങൾ നടക്കാറുണ്ട്. ഇപ്പോൾ അഞ്ജനാദ്രിയിലെ കിഷ്‌കിന്ധയിലാണ് ഹനുമാൻ ജനിച്ചത് എന്ന അവകാശ വാദവുമായി എത്തിയിരിക്കുകയാണ് ബിജെപി എംപി തേജസ്വി സൂര്യ. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭാരത ദർശൻ യാത്രയുടെ ഭാഗമായി തേജസ്വി അഞ്ജനാദ്രി ക്ഷേത്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാൽമീകി നൽകിയ ഉദാഹരണങ്ങൾ വെച്ച് കിഷ്‌കിന്ധ എന്താണെന്നും അതിന്‍റെ പാരിസ്ഥിതിക ഘടന എങ്ങനെയായിരുന്നു എന്നും പരിശോധിക്കുമ്പോൾ അഞ്ജനാദ്രിയുമായി അത് വളരെയധികം സാമ്യപ്പെട്ടിരിക്കുന്നു. അതിനാൽ അഞ്ജനാദ്രിയിലാണ് ഹനുമാൻ ജനിച്ചത് എന്ന് ഉറപ്പിക്കാൻ സാധിക്കും തേജസ്വി സൂര്യ പറഞ്ഞു.
ALSO READ: ആന്ധ്രപ്രദേശിന് 13 ജില്ലകള്‍ കൂടി ; വിജ്ഞാപനം പുറപ്പെടുവിച്ച് ജഗന്‍ സർക്കാർ
ഹനുമാന്‍റെ ജന്മസ്ഥല വിവാദം: അതേസമയം ഹനുമാന്‍റെ ജന്മസ്ഥലത്തെ ചൊല്ലി കർണാടകയും ആന്ധ്രാപ്രദേശും പണ്ടു മുതലേ തർക്കത്തിൽ ഏർപ്പെടുന്നുണ്ട്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനവും കർണാടകയിലെ ശ്രീ ഹനുമാൻ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റും തമ്മിലാണ് പ്രധാന തർക്കം.
തിരുപ്പതിയിലെ അഞ്ജനാദ്രി മലയിലാണ് ആഞ്ജനേയൻ ജനിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അവകാശപ്പെടുന്നു. എന്നാൽ കർണാടകയിലെ അഞ്ജനാദ്രിയിലെ കിഷ്‌കഡെയാണ് ഹനുമാൻ ജനിച്ചതെന്നാണ് ഹനുമാൻ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ അവകാശ വാദം. കർണാടകയിലെ വിജയനഗര ജില്ലയിലാണ് അഞ്ജനാദ്രി.