ബെംഗളൂരു: കര്‍ണാടക സ്വദേശിനിയുടെ ഹൃദയം ആന്ധ്രാപ്രദേശ് സ്വദേശിയായ സ്ത്രീയ്ക്ക് വിജയകരമായി മാറ്റിവെച്ച് ബെംഗളൂരുവിലെ രാമയ്യ ആശുപത്രിയിലെ മെഡിക്കല്‍ സംഘം. സർജനായ ഡോ. നാഗമലേഷിന്‍റെ നേതൃത്വത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
മസ്തിഷ്‌കമരണം സംഭവിച്ച കര്‍ണാടക സ്വദേശിയായ 36 കാരിയുടെ ഹൃദയമാണ് ഇതിനായി നല്‍കിയത്. ആന്ധ്രാപ്രദേശിലെ 38 കാരിയ്ക്ക് അവയം മാറ്റിവെച്ചതോടെ, ഇത്തരത്തില്‍ ചെയ്യുന്ന 35-ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഇതെന്ന് ഡോ. നാഗമലേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നുവർഷമായി ചികിത്സയിലാണ് ആന്ധ്ര സ്വദേശിനി. ശസ്ത്രക്രിയയുടെ മുഴുവന്‍ ചെലവും വഹിക്കുമെന്ന് ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചു.
ALSO READ: 'ഗാന്ധിനഗർ നമ്പര്‍ വണ്‍ ആക്കും'; മോദി ഗുജറാത്തിന്‍റെ വികസനം ഉറപ്പുവരുത്തുന്ന നേതാവെന്ന് അമിത് ഷാ