ETV Bharat / bharat

രാത്രി കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും - കര്‍ണാടകയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും

കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിർബന്ധിത ആർ.ടി.പി.സി.ആർ തുടരുമെന്നും കര്‍ണാടക

Karnataka Withdraws Night Curfew  Karnataka to reopen schools  രാത്രി കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക  കര്‍ണാടകയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും  Karnataka withdraws night curfew and reopen schools
രാത്രി കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും
author img

By

Published : Jan 29, 2022, 6:14 PM IST

ബെംഗളൂരു: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ചിലത് പിന്‍വലിച്ച് കര്‍ണാടക. രാത്രി കർഫ്യൂ പിന്‍വലിയ്‌ക്കാനും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുമാണ് തീരുമാനം. തിങ്കളാഴ്ച മുതലാണ് ഇത് നടപ്പിലാകുക.

ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകളാണ് 31-ാം തിയതി മുതല്‍ പുനഃരാരംഭിക്കുക. മഹാരാഷ്ട്ര, കേരളം, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധനകള്‍ തുടരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണാടക റവന്യൂ മന്ത്രി ആർ അശോക, വിദഗ്‌ധ സമിതി എന്നിവരടങ്ങിയ കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ALSO READ: ഗര്‍ഭിണികളെ നിയമിക്കുന്നതിന് നിയന്ത്രണം: വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് എസ്‌.ബി.ഐ

ഒരു ക്ലാസിൽ ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാല്‍ ആ ക്ലാസ് അടച്ചിടും. തുടര്‍ന്ന് എല്ലാ കുട്ടികളെയും പരിശോധനയ്ക്ക് വിധേയമാക്കും. സ്‌കൂള്‍ സാധാരണപോലെ പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. ക്ലാസ് എത്രനാൾ അടച്ചിടണമെന്ന് ബന്ധപ്പെട്ട ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.