ബെംഗളുരു: ദളിത് വിഭാഗത്തിൽപ്പെടുന്ന കുട്ടി ക്ഷേത്രദർശനം നടത്തിയതിനെ തുടർന്ന് ക്ഷേത്രം ശുദ്ധീകരിച്ച് സവർണ വിഭാഗം. ക്ഷേത്രത്തിന്‍റെ പവിത്രത വീണ്ടെടുക്കാനായാണ് ഈ നടപടിയെന്നാണ് ഇവരുടെ വിശദീകരണം. കോപ്പൽ ജില്ലയിലെ മിയാപൂർ ഗ്രാമത്തിലാണ് സംഭവം.
സെപ്‌റ്റംബർ നാലിന് ജന്മദിനത്തിലാണ് നാല് വയസുകാരൻ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് സെപ്‌റ്റംബർ 11ന് ഗ്രാമവാസികൾ യോഗം ചേരുകയും ക്ഷേത്രം വൃത്തിയാക്കുന്നതിനും കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് 11,000 രൂപ പിഴ ഈടാക്കാനും തീരുമാനിക്കുകയുമായിരുന്നു.
ALSO READ: താലിബാനെ ഉൾപ്പെടുത്തണമെന്ന പാക് ആവശ്യം തള്ളി; സാർക്ക് യോഗം റദ്ദാക്കി
ഗ്രാമവാസികളുടെ നടപടിയിൽ ചന്നദാസറ സമുദായ അംഗങ്ങൾ പ്രതിഷേധിച്ചു. ഈ ആചാരം അവസാനിപ്പിക്കണമെന്ന് സമുദായ അംഗങ്ങൾ ആവശ്യപ്പെട്ടു. കുഷ്‌താഗി തഹസിൽദാർ സിദ്ദേശ, ഗംഗാവതി ഡെപ്യൂട്ടി സൂപ്രണ്ട് രുദ്രേശ് ഉജ്ജിനകോപ്പ ഗ്രാമവാസികളുടെ നടപടിക്കെതിരെ മുന്നറിയിപ്പ് നൽകി.