ETV Bharat / bharat

അയൽവാസിയുടെ മാനസികോപദ്രവം: കുറിപ്പെഴുതി അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌തു - കുടുംബം ആത്മഹത്യ ചെയ്‌തു

Karnataka Tumakuru five members family committed suicide: ഭാര്യയും ഭർത്താവും മക്കളുമടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യ ചെയ്‌തു. അയൽവാസികളുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

Karnataka family committed suicide  Family committed suicide in Karnataka  Tumakuru five members family committed suicide  Suicide news in Karnataka  ആത്മഹത്യ  കുടുംബം ആത്മഹത്യ ചെയ്‌തു  കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യ ചെയ്‌തു
Five members family in Tumakuru district of Karnataka committed suicide
author img

By ETV Bharat Kerala Team

Published : Nov 27, 2023, 8:57 AM IST

തുംകൂർ (കർണാടക): കർണാടകയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യ ചെയ്‌തു (Karnataka family committed suicide). കടബാധ്യതയും അയൽവാസികളുടെ പീഡനവും കാരണമാണ് ആത്മഹത്യ ചെയ്‌തതെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. തുംകൂർ ജില്ലയിലെ സദാശിവനഗറിൽ ഇന്നലെയായിരുന്നു സംഭവം.

ഗരിബ് സാബ് (32), ഭാര്യ സുമയ്യ (30), മക്കളായ ഹാസിറ, മുഹമ്മദ് സുബാൻ, മുഹമ്മദ് മുനീർ എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. ഷിറ താലൂക്കിലെ ലക്കനഹള്ളി സ്വദേശികളാണ് മരിച്ച കുടുംബമെന്ന് പൊലീസ് പറഞ്ഞു. താനും കുടുംബവും ജീവനൊടുക്കുന്നതായി ഗരിബ് മുത്തശ്ശിക്ക് കത്തെഴുതിയിരുന്നു.

മുത്തശ്ശിക്ക് എഴുതിയ കത്തിൽ തന്‍റെ കടത്തെക്കുറിച്ചും അയൽക്കാർ തന്നെയും കുടുംബത്തെയും ദ്രോഹിക്കുന്നതായും എഴുതിയിരുന്നു. അയൽവാസികളുടെ ശല്യം മൂലം ആത്മഹത്യ ചെയ്യുകയാണെന്നും ആഭ്യന്തരമന്ത്രി ഇവരെ നിയമപ്രകാരം ശിക്ഷിക്കണമെന്നും അദ്ദേഹം കത്തിൽ എഴുതിയിരുന്നു.

തങ്ങളുടെ വീടിനു താഴെ താമസിക്കുന്ന കലന്ദർ എന്നയാൾ തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിച്ചതായി മരിച്ച ഗരിബ് ആരോപിച്ചിച്ചുണ്ട്. കലന്ദറിന്‍റെ നേതൃത്വത്തിൽ മറ്റ് അയൽവാസികളും ആത്മഹത്യ ചെയ്‌ത കുടുംബത്തെ ഉപദ്രവിച്ചതായി പറയുന്നുണ്ട്. തങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യരുതെന്നും ഗരിബ് ബന്ധുക്കൾക്കയച്ച വീഡിയോയിൽ പറയുന്നു.

ഇവരുടെ ആത്മഹത്യ വിവരം അറിഞ്ഞ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിതായി തുംകൂർ എസ് പി അശോക് കെ വി പറഞ്ഞു. മരിച്ച ഗരിബ് സാബ് ആത്മഹത്യ കുറിപ്പ് എഴുതിയതായും ബന്ധുക്കൾക്ക് വീഡിയോ സന്ദേശം അയച്ചതായും എസ് പി പറഞ്ഞു.

ഗരിബ് ബന്ധുക്കൾക്കയച്ച വീഡിയോ സന്ദേശം പരിശോധിക്കുമെന്നും ലഭിച്ച പരാതിയുടെയും വീഡിയോയുടെയും അടിസ്ഥാനത്തിൽ എത്രയും പെട്ടന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും എസ് പി അശോക് പറഞ്ഞു. മക്കളുടെ പഠനത്തിനായാണ് ഗരിബ് സാബ് തുംകുരുവിൽ താമസിച്ചിരുന്നത്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also read: മൊബൈലിൽ ഗെയിം കളിച്ചതിന് പിതാവ് ശകാരിച്ചു ; 16 കാരൻ ആത്മഹത്യ ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.