ബെംഗളൂരു: കർണാടകയിൽ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിൽ 23,558 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12.22 ലക്ഷമായും മരണസംഖ്യ 13,762 ആയും ഉയർന്നു.
ആകെ സ്ഥിരീകരിച്ച കേസുകളിൽ 13,640ഉം ബെംഗളൂരു നഗരത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6,412 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതോടെ 10,32,233 പേര്‍ക്ക് ഭേദമായി.
1,76,188 സജീവ കൊവിഡ് രോഗികളാണ് നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്. 1,52,281 സാമ്പിളുകളാണ് സംസ്ഥാനത്ത് 24 മണിക്കൂറിൽ പരിശോധിച്ചത്. 15.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.