ETV Bharat / bharat

കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 2,856 ബ്ലാക്ക് ഫംഗസ് കേസുകൾ - കർണാടക ബ്ലാക്ക് ഫംഗസ് വാർത്ത

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ക്രമാതീതമായി ഉയർന്നതോടെയാണ് ബ്ലാക്ക് ഫംഗസ് ബാധയും ഉയർന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

karnataka black fungus  karnataka black fungus news  karnataka covid news  കർണാടക ബ്ലാക്ക് ഫംഗസ്  കർണാടക ബ്ലാക്ക് ഫംഗസ് വാർത്ത  കർണാടക കൊവിഡ് വാർത്ത
ബ്ലാക്ക് ഫംഗസ്
author img

By

Published : Jun 18, 2021, 10:23 PM IST

ബെംഗളൂരു: കർണാടകയിൽ ഇതുവരെ 2,856 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതിൽ 225 പേർ മരിച്ചതായും അധികൃതർ അറിയിച്ചു. 2,316 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ആകെ രോഗം ബാധിച്ചവരിൽ 191 പേർ രോഗമുക്തരായി.

Also Read: പൂര്‍ണമായും വാക്‌സിനെടുത്ത ക്രൂവുമായി ആദ്യ അന്താരാഷ്ട്ര സര്‍വീസ്; നേട്ടം കൈവരിച്ച് എയര്‍ ഇന്ത്യ

ആകെ രോഗബാധിതരായവരിൽ 959 പേർ ബെംഗളൂരുവിൽ നിന്നുള്ളവരാണ്. ഇതിൽ 825 പേർ ചികിത്സയിൽ തുടരുകയാണ്. 49 പേർ രോഗമുക്തരാവുകയും 72 പേർ മരിക്കുകയും ചെയ്‌തു. ധാർവാഡിൽ 229, കൽബുർഗിയിൽ 168, ബെലഗവിയിൽ 159, വിജയപുരയിൽ 130, ചിത്രദുർഗയിൽ 126, ബല്ലാരിയിൽ 110, ബാഗൽകോട്ടിൽ 109, മൈസൂരു, റായ്‌ചൂർ എന്നിവിടങ്ങളിൽ 98 കേസുകൾ എന്നിങ്ങനെയാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Also Read: സ്വകാര്യമേഖലയുടെ പങ്കാളിത്തം വാക്സിനേഷൻ കാര്യക്ഷമമാക്കുമെന്ന് കേന്ദ്രം

കൊവിഡ് വ്യാപനത്തിനിടെയുള്ള ബ്ലാക്ക് ഫംഗസ് വ്യാപനം സംസ്ഥാനത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനം ഉയർന്നതോടെയാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധയും ഉയർന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ 1,46,726 പേരാണ് കർണാകയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.