ETV Bharat / bharat

'എന്നെ വെറുതേ വിടൂ'; മന്ത്രി മുഖത്തടിച്ച സംഭവത്തില്‍ സംഘടനകള്‍ക്കെതിരെ പരാതിയുമായി മര്‍ദനത്തിനിരയായ സ്‌ത്രീ

കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ പട്ടയ വിതരണ വേദിയില്‍ സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍ തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന് കാണിച്ച് സംഘടനകള്‍ക്കെതിരെ പരാതിയുമായി മര്‍ദനത്തിനിരയായ സ്‌ത്രീ

Karnataka minister  Karnataka  minister slaps woman  Complaints against organizations  organizations  Woman filed complaint  മന്ത്രി സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍  മന്ത്രി  മര്‍ദനത്തിനിരയായ സ്‌ത്രീ  കര്‍ണാടക  ചാമരാജനഗര്‍  അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ  വി സോമണ്ണ  സ്‌ത്രീ  സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍  സംഘടനകള്‍  പട്ടയ വിതരണ പരിപാടി  കെമ്പമ്മ  ഗുണ്ടല്‍പേട്ട്  പൊലീസ്
'എന്നെ വെറുതേ വിടൂ'; മന്ത്രി സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍ സംഘടനകള്‍ക്കെതിരെ പരാതിയുമായി മര്‍ദനത്തിനിരയായ സ്‌ത്രീ
author img

By

Published : Oct 26, 2022, 3:56 PM IST

ചാമരാജനഗര്‍ (കര്‍ണാടക): പട്ടയ വിതരണ പരിപാടിക്കിടെ കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍ സംഘടനകള്‍ക്കെതിരെ പരാതിയുമായി മര്‍ദനത്തിനിരയായ കെമ്പമ്മ. മുഖത്തടിച്ചു എന്ന വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചുവെന്ന് കാണിച്ചാണ് കെമ്പമ്മ ചില സംഘടനകള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചത്. ഇതെത്തുടര്‍ന്ന് പരാതിയില്‍ ഗുണ്ടല്‍പേട്ട് പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു.

Karnataka minister  Karnataka  minister slaps woman  Complaints against organizations  organizations  Woman filed complaint  മന്ത്രി സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍  മന്ത്രി  മര്‍ദനത്തിനിരയായ സ്‌ത്രീ  കര്‍ണാടക  ചാമരാജനഗര്‍  അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ  വി സോമണ്ണ  സ്‌ത്രീ  സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍  സംഘടനകള്‍  പട്ടയ വിതരണ പരിപാടി  കെമ്പമ്മ  ഗുണ്ടല്‍പേട്ട്  പൊലീസ്
മന്ത്രി വി സോമണ്ണ സ്‌ത്രീയുടെ മുഖത്തടിക്കുന്നു

നിരവധി സംഘടനകളുടെ നേതാക്കള്‍ തന്‍റെ വീട്ടിലെത്തി മന്ത്രി മുഖത്തടിച്ചു എന്ന സംഭവം ചോദിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇതിനാല്‍ തനിക്ക് പൊലീസ് സുരക്ഷ വേണമെന്നുമാണ് കെമ്പമ്മയുടെ ആവശ്യം. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കെമ്പമ്മ പരാതിയില്‍ പറയുന്നു. "സ്ഥലത്തിന്‍റെ പട്ടയവുമായി ബന്ധപ്പെട്ട് എന്‍റെ പേര് ഒഴിവാക്കിയത് ഗ്രാമപഞ്ചായത്താണ്. ഞാന്‍ ഒരു വിധവയും സ്വന്തമായി വീടില്ലാത്തവളുമാണ്. അതുകൊണ്ടാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് പട്ടയം ആവശ്യപ്പെട്ട് ചെന്നത്. അവിടെയെത്തിയപ്പോള്‍ മന്ത്രി എന്നോട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു" എന്ന് കെമ്പമ്മ പറഞ്ഞു.

തന്നെ ചിലര്‍ തടഞ്ഞുവെന്നും എന്നാല്‍ അദ്ദേഹമാണ് കടത്തിവിടാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. കാലുതൊട്ട് വന്ദിച്ച തന്നെ മന്ത്രി ആശ്വസിപ്പിക്കുകയാണുണ്ടായത്. മകള്‍ സങ്കടപ്പെടരുതെന്നും കരയരുതെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും അല്ലാതെ അദ്ദേഹം തന്നെ തല്ലിയിട്ടില്ലെന്നും കെമ്പമ്മ വ്യക്തമാക്കി. സ്ഥലത്തിന്‍റെ പട്ടയത്തിന് വേണ്ട ചില രേഖകള്‍ താന്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും എന്നാല്‍ സംഭവത്തിന് പിന്നാലെ മുടങ്ങിക്കിടന്ന തന്‍റെ ജാതി സര്‍ട്ടിഫിക്കറ്റും പട്ടയവും മന്ത്രി ഇടപെട്ടാണ് ശരിപ്പെടുത്തി തന്നതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ചില സംഘടനകള്‍ തന്‍റെ വീട്ടിലെത്തി മന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും അതിനാല്‍ തനിക്ക് ജോലിക്ക് പോലും പോകാന്‍ കഴിയുന്നില്ലെന്നും കെമ്പമ്മ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ കര്‍ഷക സംഘടന, വനിത സംഘടന, ഡിഎസ്‌എസ് പാര്‍ട്ടി, കെആര്‍എസ് പാര്‍ട്ടി എന്നിവര്‍ക്കെതിരെ ഗുണ്ടല്‍പേട്ട് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22 നാണ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവം നടക്കുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സോമണ്ണ സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.