ETV Bharat / bharat

സംസ്‌കരിക്കാന്‍ കൊണ്ടുപോവുന്നതിന് പണമില്ല; യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ ചുമന്ന് ഭര്‍ത്താവ് - മൃതദേഹം

പ്ലാസ്റ്റിക് സാധനങ്ങളും വീട്ടുപകരണങ്ങളും ശേഖരിച്ച് വിൽപന നടത്തിയായിരുന്നു ദമ്പതികള്‍ കഴിഞ്ഞിരുന്നത്. കൈയില്‍ പണമില്ലാത്ത സാഹചര്യത്തില്‍ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ ചുമക്കുകയല്ലാതെ ഭര്‍ത്താവിന്‍റെ മുന്‍പില്‍ മറ്റുവഴികള്‍ ഇല്ലായിരുന്നു

man carries wifes body in plastic bag in Karnataka  Karnataka man carries wifes body for cremation  carried wife body in a plastic bag for cremation  Chamarajanagar man carries wife body in plastic  മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ ചുമന്ന് ഭര്‍ത്താവ്  യുവതിയുടെ മൃതദേഹം ചുമന്ന് ഭര്‍ത്താവ് തിരുവനന്തപുരം  കർണാടക
മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ ചുമന്ന് ഭര്‍ത്താവ്
author img

By

Published : Dec 7, 2022, 6:02 PM IST

ചാമരാജനഗർ: പണമില്ലാത്തതിനെ തുടര്‍ന്ന് ശവസംസ്‌കാരത്തിനായി യുവതിയുടെ മൃതദേഹം ഭര്‍ത്താവ് എത്തിച്ചത് പ്ലാസ്‌റ്റിക്ക് ചാക്കില്‍ ചുമന്ന്. കർണാടകയിലെ ചാമരാജനഗർ യലന്തൂരില്‍ താമസിക്കുന്ന കാളമ്മയുടെ (26) മൃതദേഹമാണ് ഭര്‍ത്താവ് ചാക്കില്‍ ചുമന്നത്. അസുഖം ബാധിച്ച് കിടപ്പിലായിരുന്ന ഭാര്യ കാളമ്മ ചൊവ്വാഴ്‌ച (ഡിസംബര്‍ ആറ്) രാത്രിയാണ് മരിച്ചത്.

കര്‍ണാടകയില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ ചുമന്ന് ഭര്‍ത്താവ്

പ്ലാസ്റ്റിക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും ശേഖരിച്ച് വിൽപന നടത്തിയാണ് രവിയും ഭാര്യയും ഉപജീവനം നടത്തിയിരുന്നത്. 15 ദിവസമായി യലന്തൂർ നഗരത്തിലുള്ള വനംവകുപ്പ് ഓഫിസിന് സമീപമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. നഗരത്തിലെ സുവർണാവതി നദിയ്‌ക്ക് സമീപത്തേക്ക് അന്ത്യകർമങ്ങൾക്കായി മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ എത്തിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

തുടര്‍ന്ന്, രവിയുടെ മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.