ETV Bharat / bharat

കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി

തിങ്കളാഴ്ച രണ്ടാഴ്ച കാലത്തേക്ക് കർണാടകയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു

കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി Karnataka lockdown: CM Yediyurappa appeals to people to follow COVID protocols കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ കർണാടക ലോക്ഡൗൺ ലോക്ഡൗൺ കൊവിഡ്
കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി
author img

By

Published : Apr 28, 2021, 1:11 PM IST

ബംഗളുരു: സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ. ലോക്ഡൗൺ ഏർപ്പെടുത്തിയ രണ്ടാഴ്ച കാലത്തേക്ക് സർക്കാരുമായി സഹകരിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പുറത്ത് പോകാവൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ചയാണ് രണ്ടാഴ്ച കാലത്തേക്ക് കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങൾ രാവിലെ 6 മുതൽ 10 വരെ അനുവദിക്കുമെന്നും നിർമാണം, ഉൽപ്പാദനം, കാർഷിക മേഖലകൾ അനുവദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കർണാടകയിൽ 31,830 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 14,00,775 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.