ETV Bharat / bharat

'ചെറിയൊരു വിഷയം': വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശം - ഖുഷ്‌ബു

Home minister on washroom video row ഇത്ര ചെറിയൊരു വിഷയം ബിജെപി രാഷ്‌ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞത്. ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

karnataka home minister G Parameshwara  G Parameshwara  G Parameshwara about washroom video row  udupi college  washroom video row in udupi college  karnataka minister G Parameshwara  udupi  ഉടുപ്പി  ഉടുപ്പി കോളജ്  ഉടുപ്പി കോളജ് വിദ്യാർഥി കുളിമുറി ദൃശ്യങ്ങൾ  വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി  കർണാടക ആഭ്യന്തരമന്ത്രി  കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശം  ജി പരമേശ്വര കർണാടക ആഭ്യന്തരമന്ത്രി  ജി പരമേശ്വര പരാമർശം ഉടുപ്പി കോളജ്  ബസവരാജ് ബൊമ്മൈ  ഖുഷ്‌ബു
home minister
author img

By

Published : Jul 27, 2023, 10:26 AM IST

ബെംഗളൂരു : ഉടുപ്പിയിലെ പാരാമെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ സഹപാഠികൾ പകർത്തിയ കേസിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇത്തരം ചെറിയൊരു വിഷയത്തെ ബിജെപി രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന. സംഭവത്തിൽ പെൺകുട്ടിയും ആരോപണം നേരിടുന്ന മൂന്ന് വിദ്യാർഥിനികളും വ്യത്യസ്‌ത മതവിഭാഗങ്ങളിൽ പെട്ടവരാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്‌താവന.

ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന : ഇതൊരു ചെറിയ സംഭവമാണ്. സുഹൃത്തുക്കൾക്കിടയിലാണ് ഇത് നടന്നതെന്നാണ് റിപ്പോർട്ടുകൾ. അത് ഊതിവീർപ്പിച്ച് രാഷ്ട്രീയ നിറം നൽകണോ എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യം.

രാഷ്ട്രീയ കാരണങ്ങളാൽ ഈ ചെറിയ പ്രശ്‌നങ്ങൾക്കായി പൊട്ടിത്തെറിക്കുന്നത് അവസാനിപ്പിക്കണം. ഇതൊക്കെ പണ്ട് നടന്നതല്ലേ? ഇതൊക്കെ പണ്ട് കോളജുകളിലും സർവകലാശാലകളിലും നടന്നിരുന്നതല്ലേ? അന്ന് ആരും ഇതിനെ രാഷ്ട്രീയപരമായി ഉപയോഗിച്ചില്ല. പിന്നെ എന്തിനാണ് ഇപ്പോൾ ചെയ്യുന്നത്? വരൾച്ചയെ കുറിച്ചോ വെള്ളപ്പൊക്കത്തെ കുറിച്ചോ ബിജെപി സംസാരിച്ചില്ല. നിസാര രാഷ്ട്രീയമാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. അവർക്ക് വേറെ പണിയൊന്നുമില്ലെന്ന് തോന്നുന്നു. സമൂഹത്തിൽ സമാധാനം നിലർനിർത്തണമെന്നും ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി പരമേശ്വര പറഞ്ഞു.

ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ ബസവരാജ് ബൊമ്മൈ : വിഷയത്തെ ലഘൂകരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിമർശനവുമായി രംഗത്തെത്തി. ഇതൊരു ചെറിയ വിഷയമാണെങ്കിൽ പിന്നെ എന്തിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്, എന്തുകൊണ്ടാണ് കുറ്റാരോപിതരായ പെൺകുട്ടികളെ സസ്പെൻഡ് ചെയ്‌തത്? ഈ ചോദ്യങ്ങൾക്ക് മന്ത്രി പരമേശ്വര ഉത്തരം നൽകണമെന്ന് ബൊമ്മൈ പറഞ്ഞു.

കേസ് ഒതുക്കി തീർക്കാനാണ് കോളജ് അധികൃതർ ശ്രമിക്കുന്നത്. എത്ര കേസുകൾ സർക്കാർ ഇങ്ങനെ മൂടിവയ്ക്കും‌? ഇത്തരം വീഡിയോകളിലൂടെ എത്ര പെൺകുട്ടികളുടെ മാന്യത അപകടത്തിലാകുമായിരുന്നു? ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ നൽകണം. യാതൊരുവിധ സമ്മർദങ്ങൾക്കും വഴങ്ങാതെ സ്വതന്ത്രമായി പൊലീസ് പ്രവർത്തിക്കണം. കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്നും ബൊമ്മൈ പറഞ്ഞു.

പെൺകുട്ടികളുടെ ശുചിമുറിയിൽ വീഡിയോ എടുക്കുന്നത് ഹീനവും അപലപനീയവുമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ ഫോൺ പിടിച്ചെടുത്ത് ഡിലീറ്റ് ചെയ്‌തു എന്ന് പറയുന്ന വീഡിയോകൾ വീണ്ടെടുക്കണം. കോളജിൽ ഒന്നും സംഭവിക്കാത്ത പൊലെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. ഇത്തരം നടപടികൾ പൊലീസിനോടുള്ള വിശ്വാസം നഷ്‌ടപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം ഇങ്ങനെ : ഉടുപ്പിയിലെ പാരാമെഡിക്കൽ കോളജിലെ വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ ചേർന്ന് പകർത്തിയെന്നാണ് ആരോപണം. സംഭവത്തിൽ മൂന്ന് പെൺകുട്ടികളെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നതിന് ദിവസങ്ങൾ ശേഷമാണ് സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

എഫ്ഐആറിൽ ആരോപണം നേരിടുന്ന മൂന്ന് വിദ്യാർഥികൾക്കും കോളജ് അഡ്‌മിനിസ്‌ട്രേഷനും എതിരായാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വീഡിയോ പകർത്തിയ ശേഷം പിന്നീട് പെൺകുട്ടികൾ അത് ഡിലീറ്റ് ചെയ്‌തുവെന്നും പൊലീസ് വ്യക്തമാക്കി. തെളിവ് നശിപ്പിക്കൽ, പെൺകുട്ടിയുടെ സൽപ്പേര് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബിജെപി പ്രതിഷേധം : സംഭവത്തിൽ വിദ്യാർഥിനിയും പ്രതികളായ മൂന്ന് പെൺകുട്ടികളും രണ്ട് വ്യത്യസ്‌ത മതങ്ങളില്‍ പെട്ടവരാണെന്നും ആരോപണം നേരിടുന്ന മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റക്കാർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഇന്ന് മഹിളാമോർച്ച മുഖേന സംസ്ഥാനത്തുടനീളം സമരം നടത്തുമെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രവികുമാർ വ്യക്തമാക്കിയത്.

കോളജ് സന്ദർശിച്ച് അന്വേഷണം നടത്താൻ ഖുഷ്‌ബു : ദേശീയ വനിത കമ്മിഷൻ (എൻ‌സി‌ഡബ്ല്യു) അംഗം ഖുഷ്‌ബു സുന്ദർ കോളജ് നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്താനെത്തിയിട്ടുണ്ട്. സംഭവം അത്യന്തം ആശങ്കാജനകമാണെന്നായിരുന്നു ഖുഷ്‌ബു പറഞ്ഞത്. വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് താൻ എത്തിയത്. മാനേജ്‌മെന്‍റുമായും വിദ്യാർഥികളുമായും കൂടിക്കാഴ്‌ച നടത്തുകയും പൊലീസിൽ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തതിന് ശേഷം മാത്രം വിഷയത്തിൽ വിശദമായ പ്രതികരണം നടത്തുമെന്നും ഖുഷ്‌ബു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഖുഷ്‌ബു കോളജ് സന്ദർശിക്കാനെത്തിയത്.

Read more : Washroom video row | പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ സഹവിദ്യാര്‍ഥിനികള്‍ പകർത്തിയെന്ന ആരോപണം : കോളജ് സന്ദർശിച്ച് ഖുഷ്‌ബു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.