ETV Bharat / bharat

'അത് ജനാധിപത്യത്തിന്‍റെ ഉത്സവാഘോഷം' ; നരേന്ദ്രമോദിയുടെ റോഡ്‌ ഷോയ്‌ക്കെതിരെയുള്ള ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

author img

By

Published : May 5, 2023, 10:03 PM IST

റോഡ്‌ഷോകൾ പൗരന്മാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്

Karnataka High Court  plea against PM Road Show  PM Road Show  Karnataka  High Court  Prime Minister Narendra Modi  Karnataka Election Campaign  ജനാധിപത്യത്തിന്‍റെ ഉത്സവ ആഘോഷങ്ങള്‍  പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ  പ്രധാനമന്ത്രി  നരേന്ദ്രമോദി  കര്‍ണാടക ഹൈക്കോടതി  കോടതി  കര്‍ണാടക  ബെംഗളൂരു  റോഡ്‌ ഷോ  ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  തെരഞ്ഞെടുപ്പ്
പ്രധാനമന്ത്രിയുടെ റോഡ്‌ ഷോയ്‌ക്കെതിരെയുള്ള ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ ഷോകള്‍ക്കെതിരായുള്ള ഹര്‍ജികള്‍ തള്ളി കര്‍ണാടക ഹൈക്കോടതി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മെയ്‌ ആറ്, ഏഴ് ദിവസങ്ങളിലായി ബെംഗളൂരുവില്‍ പ്രധാനമന്ത്രി നടത്താനിരുന്ന റോഡ്‌ ഷോകള്‍ക്ക് അനുമതി നല്‍കരുതെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം റോഡ്‌ ഷോകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും വാദങ്ങള്‍ കോടതി രേഖപ്പെടുത്തി.

ഇത് ജനാധിപത്യത്തിന്‍റെ ഉത്സവം : ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് എന്നത് ഉത്സവ ആഘോഷമായാണ് കണക്കാക്കുന്നത്. റാലികളും റോഡ്‌ ഷോകളും രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്‌റ്റിസ് കൃഷ്‌ണ എസ്‌ ദീക്ഷിതിന്‍റെ ബഞ്ച് ഹര്‍ജി തള്ളിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അറിവും അവബോധവും പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് രാഷ്‌ട്രീയ റാലികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തില്‍ വോട്ടർമാരുടെ അറിവോടെയുള്ള തെരഞ്ഞെടുപ്പുകൾ ആവശ്യമായതിനാൽ ഇത്രയും വലിയ രീതിയിലുള്ള പ്രചാരണം ആവശ്യമാകുമെന്നും കോടതി വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കണം : എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകാനും കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആർക്കും ഒന്നും സംഭവിക്കാതിരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.

ഈ വര്‍ഷം മാത്രം 2517 റാലികള്‍ നടന്നു. ഇതിലൊന്നും തന്നെ അനിഷ്‌ട സംഭവങ്ങളുണ്ടായിട്ടില്ല. ആംബുലൻസുകളുടെയും സ്കൂൾ ബസുകളുടെയും ഗതാഗതത്തിന് ബദൽ റൂട്ട് ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങളിൽ ജനാധിപത്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ റാലികൾ സഹായിക്കുമെന്നും കോടതി അറിയിച്ചു.

ക്രമീകരണങ്ങള്‍ വ്യക്തമാക്കി പൊലീസ് : സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡി ഹാജരായിരുന്നു. ആസൂത്രണം ചെയ്തതുപോലെ എല്ലാം നടക്കുന്നുണ്ടെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. റാലി നടക്കുന്ന ഞായറാഴ്‌ച ദിവസം നീറ്റ് പരീക്ഷ നടക്കുന്നുണ്ട്.

എന്നാല്‍ ഇത് കുറ്റമറ്റ രീതിയില്‍ നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്രമസമാധാനം തകരാതിരിക്കാൻ ആവശ്യമായ തോതില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ആംബുലൻസ് ഗതാഗതം തടസപ്പെടാതിരിക്കാൻ കൺട്രോൾ റൂമിൽ ഏകോപനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വിശദീകരിച്ചു.

Also Read:'ആ സംസ്ഥാനത്തിന്‍റെ ഭീകര ഗൂഢാലോചനകള്‍ വെളിപ്പെടുത്തുന്നത്'; കേരള സ്‌റ്റോറി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വലിച്ചിഴച്ച് പ്രധാനമന്ത്രി

മെയ് ആറിന് രാവിലെ ഒമ്പത് മണി മുതൽ 1.30 വരെയും മെയ് ഏഴിന് രാവിലെ ഒമ്പത് മണി മുതൽ 11.30 വരെയും മാത്രമാണ് മോദിയുടെ റോഡ് ഷോകള്‍ അനുവദിച്ചിരിക്കുന്നത്. അതിനാൽ തന്നെ വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതുന്നതിന് തടസമുണ്ടാവില്ല എന്നാണ് ഉദ്യോഗസ്ഥരുടെയും വിശദീകരണം. റോഡ്‌ഷോകൾ പൗരന്മാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്കെതിരെ പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.