ETV Bharat / bharat

നായ കടിച്ച് മരിച്ചാല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ; പുതിയ നിയമനിർമാണത്തിന് സാധ്യത തേടി കർണാടക സർക്കാർ - നായ കടിച്ച് മരിച്ചാല്‍ 5 ലക്ഷം

Govt Compensation For Dog Bite : നായ്ക്കളുടെ ജനനനിയന്ത്രണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയത്.

Etv Bharat 5 Lakh Compensation In Dog  Compensation for Dog  stray dogs  നായ കടിച്ച് മരിച്ചാല്‍ കുടുംബത്തിന് നഷ്‌ടപരിഹാരം  കർണാടക സർക്കാർ  Animal Birth Control Rules 2001
Karnataka Govt Mulling Rs 5 Lakh Compensation In Dog Bite Death Cases HC Told
author img

By ETV Bharat Kerala Team

Published : Nov 15, 2023, 10:34 PM IST

ബെംഗളൂരു : നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ (Karnataka Govt Mulling Rs 5 Lakh Compensation In Dog Bite Death Cases HC Told). നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്‌തതായാണ് കർണാടക ഹൈക്കോടതിയിൽ (Karnataka High Court) സർക്കാർ നൽകിയ റിപ്പോർട്ട്. നായയുടെ കടിയേറ്റ് പരിക്കേൽക്കുന്നവർക്ക് നഷ്‌ടപരിഹാരമായി 5,000 രൂപ നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2001ലെ നായ്ക്കളുടെ ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ (Animal Birth Control [Dogs] Rules, 2001) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍ സമഗ്രമായ പദ്ധതി തയ്യാറാക്കാൻ നാലാഴ്‌ചയ്ക്കകം വീണ്ടും യോഗം ചേരണമെന്ന് നിർദേശിച്ചു. തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതും മറ്റും ബന്ധപ്പെടുത്തി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വ്യാപക പ്രചാരം നല്‍കാനും കോടതി കർണാടക സർക്കാരിന് നിർദേശം നൽകി.

Also Read: തെരുവുനായ ആക്രമണം: ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണം, തുക നിര്‍ണയിക്കാന്‍ കമ്മിറ്റി രൂപീകരിക്കണം : പഞ്ചാബ്-ഹരിയാന ഹൈക്കോടതി

"പൊതുജനങ്ങളെ ബോധവത്കരിക്കാൻ നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയില്ല. ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിപുലമായ പ്രചാരണം നൽകാനാകും എന്ന കാര്യത്തിൽ തർക്കമില്ല." -ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത് എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങളെ അറിയിക്കാൻ ആവശ്യമെങ്കിൽ ലഘുലേഖകൾ വിതരണം ചെയ്യാനും, ടിവിയിലൂടെയും, സിനിമ തിയേറ്ററുകളിലൂടെയും അറിയിപ്പുകള്‍ നല്‍കാനും ഹൈക്കോടതി നിർദേശിച്ചു. തങ്ങള്‍ നല്‍കുന്നത് കേവലം നിർദ്ദേശങ്ങളാണെന്നും പൊതുജനങ്ങളിലേക്ക് സന്ദേശം എത്തിക്കാൻ സാധ്യമായ എല്ലാ വഴികളും സർക്കാരിന് പരീക്ഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുംകൂർ സ്വദേശിയായ അഭിഭാഷകൻ രമേഷ് നായിക് എൽ ആണ് ഈ വിഷയത്തിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

Also Read: Stray dog തെരുവ് നായ ആക്രമണത്തിൽ ഇടപെട്ട് ഹൈക്കോടതി; ആക്ഷൻ പ്ലാൻ നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.