ETV Bharat / bharat

കര്‍ണാടകയില്‍ രാത്രി ഉച്ചഭാഷിണിക്ക് നിരോധനം ; വ്യവസ്ഥകള്‍ ഇങ്ങനെ

കര്‍ണാടകയില്‍ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്

കര്‍ണാടക ഉച്ചഭാഷിണി നിരോധനം  കര്‍ണാടകയില്‍ ഉച്ചഭാഷിണിക്ക് നിരോധനം  കര്‍ണാടക സര്‍ക്കാര്‍ ഉച്ചഭാഷിണി ഉപയോഗം  ഉച്ചഭാഷിണി അനുമതി കര്‍ണാടക ഉത്തരവ്  karnataka govt bans use of loudspeakers  karnataka loudspeaker ban  permission needed to use loudspeakers in karnataka
കര്‍ണാടകയില്‍ രാത്രി ഉച്ചഭാഷിണിക്ക് നിരോധനം; ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍
author img

By

Published : May 11, 2022, 9:24 AM IST

ബെംഗളൂരു : ഉച്ചഭാഷിണിയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി നിരോധിച്ചു. ഉപയോഗിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

ഓഡിറ്റോറിയം, കോൺഫറൻസ് റൂമുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, വിരുന്ന് സത്കാരങ്ങള്‍ നടക്കുന്ന ഹാളുകൾ എന്നിവ പോലുള്ള അടച്ചിട്ട ഇടങ്ങളിലല്ലാതെ രാത്രി ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൊതു ഇടങ്ങളില്‍ ഉച്ചഭാഷിണി പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ശബ്‌ദത്തിന്‍റെ തോത് 10 ഡെസിബലില്‍ (എ) കവിയരുതെന്ന സുപ്രീം കോടതി ഉത്തരവും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2000ലെ ശബ്‌ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Also read: ഹനുമാൻ ചാലിസ പാരായണം: ബിജെപിയും ശിവസേനയും തമ്മില്‍ വാക്പോര് മുറുകുന്നു

മഹാരാഷ്‌ട്രയിലാണ് ഉച്ചഭാഷിണി വിവാദത്തിന് തുടക്കം. മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് വിളിക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യണമെന്ന വിദ്വേഷാഹ്വാനത്തില്‍ രാജ് താക്കറെയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.