ETV Bharat / bharat

കൊവിഡ് വ്യാപനം; കർശന നിയന്ത്രണങ്ങളുമായി കർണാടക

Covid Karnataka: വാരാന്ത്യ കർഫ്യൂ നടപ്പാക്കും, രാത്രി കർഫ്യൂ രണ്ടാഴ്‌ചത്തേക്ക് നീട്ടും. പുതിയ ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

Karnataka government to impose new restrictions  50 per cent capacities at government offices, multiplex, eatries  Covid cases rising in Karnataka  കൊവിഡ് വ്യാപനം കർണാടക  കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക  വാരാന്ത്യ കർഫ്യൂ  രാത്രി കർഫ്യൂ
കൊവിഡ് വ്യാപനം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക
author img

By

Published : Jan 6, 2022, 6:59 PM IST

ബെംഗളൂരു: Covid Karnataka: കർണാടകയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വാരാന്ത്യ കർഫ്യൂ നടപ്പാക്കുകയും വൈറസ് വ്യാപനം തടയുന്നതിനായി നിലവിലുള്ള രാത്രി കർഫ്യൂ രണ്ടാഴ്‌ചത്തേക്ക് നീട്ടുകയും ചെയ്യുന്നതായി സര്‍ക്കാര്‍ അറിയിച്ചു.

പുതിയ ഉത്തരവ് പ്രകാരം ഭക്ഷണശാലകൾ, റെസ്‌റ്റോറന്‍റുകൾ, ബാറുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ എന്നിവ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കും. മൾട്ടിപ്ലക്‌സുകൾ, സിനിമാ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, തിയേറ്ററുകൾ എന്നിവയും 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ വ്യാഴാഴ്‌ച മുതൽ പ്രവർത്തിക്കും.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

1. സംസ്ഥാനത്തുടനീളം രാത്രി കർഫ്യൂ രണ്ടാഴ്‌ചത്തേക്ക് നീട്ടി. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ കർശനമായി കർഫ്യൂ ഏർപ്പെടുത്തും.

2. സംസ്ഥാന സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കും.

3. വാരാന്ത്യ കർഫ്യൂ സമയത്ത്, ബിഎംടിസി, നമ്മ മെട്രോ, അവശ്യ സേവനങ്ങൾ എന്ന നിലയിൽ ചുരുങ്ങിയത് മാത്രമേ പ്രവർത്തിക്കൂ.

4. ഇന്ന് മുതൽ ബെംഗളൂരു അർബൻ ജില്ലയിൽ 10, 11, 12 ക്ലാസുകൾ ഒഴികെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചു. മെഡിക്കൽ, പാരാമെഡിക്കൽ കോളജുകൾ മാത്രമേ തുറന്ന് പ്രവർത്തിക്കൂ.

5. സിനിമാ ഹാളുകൾ, മൾട്ടിപ്ലക്‌സുകൾ, ഓഡിറ്റോറിയങ്ങൾ മുതലായവ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കും, പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത ആളുകളെ മാത്രമേ അനുവദിക്കൂ.

ALSO READ: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോൺ; രോഗികളുടെ എണ്ണം 280 ആയി

6. പബ്ബുകൾ, റെസ്‌റ്റോറന്‍റുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, ബാറുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍, കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കർശനമായി പാലിച്ചും പ്രവർത്തിക്കാൻ അനുവാദമുണ്ട്. പൂർണമായും വാക്‌സിനേഷൻ എടുത്ത ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.

7. തുറസായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ 200 പേർക്ക് പങ്കെടുക്കാം, അടഞ്ഞ ഇടങ്ങളിൽ 100 ​​പേർക്ക് പങ്കെടുക്കാം.

8. 50 ശതമാനം ശേഷിയിൽ ജിമ്മുകളും നീന്തൽക്കുളങ്ങളും പ്രവർത്തിക്കും.

9. സ്പോർട്‌സ്‌ കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.

10. ആരാധനാലയങ്ങൾ ദർശനത്തിനായി മാത്രം തുറക്കും. സേവയും പ്രസാദ വഴിപാടുകളും ഇല്ല. പൂർണമായി വാക്‌സിനേഷൻ എടുത്ത 50 പേർക്ക് മാത്രമേ ഏത് സമയത്തും പ്രവേശനം അനുവദിക്കൂ.

11. വ്യാഴാഴ്‌ച മുതൽ അടുത്ത ഉത്തരവ് വരുന്നത് വരെ എല്ലാ ധർണകളും റാലികളും സംസ്ഥാന സർക്കാർ നിരോധിച്ചു.

ALSO READ: Kerala Covid Updates : സംസ്ഥാനത്ത് 4649 പേര്‍ക്ക് കൂടി കൊവിഡ്; 17 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.