ETV Bharat / bharat

'പാര്‍ട്ടി എല്ലാം നല്‍കി, ഇനി ഞാന്‍ മടക്കി നല്‍കണം' ; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.എസ്‌ യെദിയൂരപ്പ - മുഖ്യമന്ത്രി

കര്‍ണാടകയില്‍ പദവി, അധികാരം, ബഹുമാനം തുടങ്ങി എല്ലാം ബിജെപി തനിക്ക് നല്‍കിയെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പ

Karnataka former CM BS Yediyurappa  BS Yediyurappa  BS Yediyurappa will not contest  upcoming assembly elections  Karnataka Chief Minister  പാര്‍ട്ടി എല്ലാം നല്‍കി  വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍  മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി യെദിയൂരപ്പ  യെദിയൂരപ്പ  കര്‍ണാടക  ബെലഗാവി  ബിജെപി  അസംബ്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല  അസംബ്ളി തെരഞ്ഞെടുപ്പുകള്‍  കര്‍ണാടക മുന്‍ മുഖ്യമന്ത്രി  മുഖ്യമന്ത്രി  വാജ്‌പേയി
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബി.എസ്‌ യെദിയൂരപ്പ
author img

By

Published : Jan 29, 2023, 9:00 PM IST

ബെലഗാവി (കര്‍ണാടക) : വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്‌ യെദിയൂരപ്പ. എണ്‍പത് വയസായെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കാ‌യി സംസ്ഥാനമൊട്ടാകെ താന്‍ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി 'പാര്‍ട്ടി'ക്കായുള്ള യാത്ര : മകന്‍ ബി.വൈ രാഘവേന്ദ്ര എംപിയാണ്. മറ്റൊരു മകന്‍ ബി.വൈ വിജയേന്ദ്ര ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റായി സംഘടനാപ്രവര്‍ത്തനം നടത്തുന്നു. യുവാവായ വിജയേന്ദ്ര എല്ലാം ഒറ്റയ്ക്കാ‌ണ് കെണ്ടുപോകുന്നത്. അതുകൊണ്ട് താനും വിജയേന്ദ്രയ്‌ക്കൊപ്പം സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ പോവുകയാണെന്ന് യെദിയൂരപ്പ പറഞ്ഞു. താന്‍ ഇതുവരെ വിരമിച്ചിട്ടില്ല. ദൈവം തനിക്ക് ശക്തി പകര്‍ന്നാല്‍ കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്താന്‍ അടുത്ത തെരഞ്ഞെടുപ്പിലും താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെതന്നെ കാണും : താന്‍ ദേശീയ രാഷ്‌ട്രീയത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തന്നെ ക്ഷണിച്ചിരുന്നു. കര്‍ണാടകയില്‍ അധികാരം, പദവി, ബഹുമാനം എന്നിങ്ങനെ എല്ലാം പാര്‍ട്ടി തനിക്ക് നല്‍കി. ഇനി പാര്‍ട്ടിക്ക് അത് മടക്കി നല്‍കുക എന്നത് എന്‍റെ ഉത്തരവാദിത്തമാണെന്നും അതുകൊണ്ട് താന്‍ സംസ്ഥാനമൊട്ടാകെ യാത്രയ്‌ക്കൊരുങ്ങുകയാണെന്നും യെദിയൂരപ്പ പറഞ്ഞു.

സംസ്ഥാനം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് തങ്ങളെ നയിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി 140 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പിന് മുന്‍പേ പലരും മുഖ്യമന്ത്രി പദം ദിവാസ്വപ്‌നം കാണുകയാണെന്നും അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം ഒളിയമ്പെയ്‌തു.

'ജയമുറപ്പിച്ച്' മുന്നോട്ട് : സംസ്ഥാനത്ത് ഓരോ മണ്ഡലങ്ങളിലും ബിജെപി ടിക്കറ്റിനായി മത്സരം നടക്കുന്നില്ലേ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. വിജയിക്കുന്ന പാര്‍ട്ടിയിലേക്കും അധികാരത്തിലെത്തുന്ന പാര്‍ട്ടിയിലേക്കും മോഹമുള്ളവരുടെ ഒഴുക്ക് വര്‍ധിക്കും. ചര്‍ച്ച ചെയ്‌താണ് അനുയോജ്യരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുക. വിജയ സാധ്യത കൂടുതലുള്ള സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധീര ജവാന് പ്രണാമം : അതേസമയം കഴിഞ്ഞദിവസം മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ബെലഗാവി സ്വദേശിയായ വിങ് കമാന്‍ഡര്‍ ഹനുമന്ത റാവു സാരഥിക്ക് അനുശോചനം അറിയിക്കാനും യെദിയൂരപ്പ മറന്നില്ല. അപകടവാര്‍ത്ത കേട്ട് സങ്കടം തോന്നിയെന്നും ഹനുമന്ത റാവു സാരഥിയുടെ ആത്മാവിന് ശാന്തി നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.