ബെംഗളൂരു: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി ഇന്നലെ പുറത്തിറക്കി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ച 23 സ്ഥാനാര്‍ഥികളാണ് രണ്ടാം പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സ്ഥാനാർഥികളുടെ പേര് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഗുജറാത്ത് മോഡൽ കർണാടകയിലും പയറ്റാനിരിക്കുന്ന ബിജെപിയുടെ പുതിയ പട്ടിക വന്നതോടെ ഏഴ് സിറ്റിങ് എംഎൽഎമാർക്കാണ് സ്ഥാനാര്‍ഥിത്വം നഷ്‌ടമായത്. അതേസമയം നിരവധി എംഎൽഎമാരാണ് കർണാടകയിൽ അഴിമതി ആരോപണങ്ങൾ നേരിടുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ഈ പ്രതിഛായ മാറ്റേണ്ടത് ബിജെപിയുടെ അടിയന്തര ആവശ്യമാണ്. കേന്ദ്ര സർക്കാരിന്‍റെ ജനസ്വാധീനത്തിന് പുറമെ, ഗുജറാത്ത് മോഡലിലുള്ള ഉടച്ച് വാർക്കൽ കര്‍ണാടകയില്‍ പ്രയോജനപ്പെടും എന്ന് തന്നെയാണ് പാർട്ടി നേതൃത്വം കരുതുന്നത്.
-
The Central Election Committee of the BJP has decided the names of 23 candidates, in the second list, for the ensuing general elections to the legislative assembly of Karnataka. pic.twitter.com/0EXwgkapdO
— BJP (@BJP4India) April 12, 2023 " class="align-text-top noRightClick twitterSection" data="
">The Central Election Committee of the BJP has decided the names of 23 candidates, in the second list, for the ensuing general elections to the legislative assembly of Karnataka. pic.twitter.com/0EXwgkapdO
— BJP (@BJP4India) April 12, 2023The Central Election Committee of the BJP has decided the names of 23 candidates, in the second list, for the ensuing general elections to the legislative assembly of Karnataka. pic.twitter.com/0EXwgkapdO
— BJP (@BJP4India) April 12, 2023
പുതിയ പട്ടിക പ്രകാരം അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന നാഗരാജ ചബ്ബിക്ക് കൽഘട്‌ഗി മണ്ഡലത്തിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയിട്ടുണ്ട്. മുൻ എംഎൽഎ വൈ സമ്പംഗിയുടെ മകൾ അശ്വിനി സമ്പംഗി കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) മത്സരിക്കും. അതേസമയം കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അടുത്ത ബന്ധുവായ എൻ ആർ സന്തോഷിന് രണ്ടാം പട്ടികയിൽ ഇടം ലഭിച്ചില്ല. അർസികെരെ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ജി വി ബസവരാജുവിനാണ് ബിജെപി ടിക്കറ്റ് നൽകിയത്.
മുടിഗെരെ മണ്ഡലത്തിൽ ദീപക് ദൊഡയ്യയെ മത്സരിപ്പിക്കാനാണ് പാർട്ടി പാര്‍ട്ടി തീരുമാനം. മുടിഗെരെ സിറ്റിങ് എംഎൽഎയായ കുമാർ സ്വാമിക്ക് പകരമാണ് ദീപക് ദൊഡയ്യ മത്സരിക്കാൻ എത്തുന്നത്. ബൈന്ദൂർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ സുകുമാർ ഷെട്ടി ഇത്തവണ മത്സര രംഗത്തില്ല. പകരം ബൈന്ദൂരില്‍ ഗുരുരാജ് ഗന്തിഹോളിൻ മത്സരിക്കും.
പുതിയതായി പുറത്തിറക്കിയ പട്ടികയിൽ എം വിരുപക്ഷപ്പയുടെ സീറ്റായ ചന്നഗിരിയിൽ നിന്നാണ് ശിവകുമാറിന് ടിക്കറ്റ് ലഭിച്ചത്. എം വിരുപക്ഷപ്പയുടെ കുടുംബത്തിൽ നിന്ന് ആരും പട്ടികയിൽ ഇടം കണ്ടെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കുഴൽപണ കേസിൽ ലോകായുക്ത അറസ്‌റ്റ് ചെയ്‌ത എം വിരുപക്ഷയ്ക്ക് സീറ്റ് ലഭിക്കില്ല എന്ന അഭ്യൂഹം നേരത്തെ നിലനിന്നിരുന്നു. അടുത്തിടെ വിരുപക്ഷപ്പയുടെ മകന്‍ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങള്‍ അഴിമതി കേസിൽ ഉൾപ്പെട്ടതാണ് എഫ്‌ഐആറിലേക്കും ലോകായുക്ത റെയ്‌ഡിലേക്കും നയിച്ചത്.
Also Read: കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ചയ്‌ക്ക് ഗുജറാത്ത് മോഡലുമായി ബിജെപി ; നിരവധി പുതുമുഖങ്ങൾ പട്ടികയിൽ
ഹുബ്ലി ധാർവാഡ് സെൻട്രൽ, കൃഷ്‌ണരാജ, ശിവമോഗ, മഹാദേവ്പുര തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെടെ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ ബിജെപി ഇനിയും പ്രഖ്യാപിക്കാനുണ്ട്. വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 224 സീറ്റുകളിൽ 189 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക ചൊവ്വാഴ്‌ച ബിജെപി പുറത്തിറക്കിയിരുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായി നടക്കും. മെയ് 13 നാണ് വോട്ടെണ്ണൽ.