ETV Bharat / bharat

ഓക്സിജൻ ഇനി വീട്ടിലെത്തും; 'ഒ ടു ഫോർ ഇന്ത്യ' പദ്ധതി ഉദ്ഘാടനം ചെയ്ത് കർണാടക ഉപമുഖ്യമന്ത്രി - കർണാടക ഉപമുഖ്യമന്ത്രി

ഓല ഫൌണ്ടേഷനും ഗിവ് ഇൻഡ്യ ഫൌണ്ടേഷനും ചേർന്ന ആരംഭിച്ച സംരംഭമാണ് സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ കൂടിയായ സിഎൻ അശ്വത് നാരായണൻ തുടങ്ങിവെച്ചത്

 doorstep delivery of oxygen concentrators delivery of oxygen concentrators oxygen concentrators delivery CN Ashwath Narayan COVID patients in home isolation Ola Foundation GiveIndia Foundation പടിവാതിൽക്കൽ ഓക്സിജൻ ഒ 2 ഫോർ ഇന്ത്യ കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണൻ
ഓക്സിജൻ ഇനി വീട്ടിലെത്തും; 'ഒ 2 ഫോർ ഇന്ത്യ' പദ്ധതി ഉത്ഘാടനം ചെയ്ത് കർണാടക ഉപമുഖ്യമന്ത്രി
author img

By

Published : May 12, 2021, 8:43 PM IST

ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പടിവാതിൽക്കൽ ഓക്സിജൻ എത്തിക്കുന്ന 'ഒ ടു ഫോർ ഇന്ത്യ' സംരംഭം ഉദ്ഘാടനം ചെയ്ത് കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണൻ. ഓല ഫൌണ്ടേഷനും ഗിവ് ഇൻഡ്യ ഫൌണ്ടേഷനും ചേർന്ന ആരംഭിച്ച സംരംഭമാണ് സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ കൂടിയായ സിഎൻ അശ്വത് നാരായണൻ തുടങ്ങിവെച്ചത്. പദ്ധതി പ്രകാരം 500 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുമായാണ് ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ സേവനം ആരംഭിക്കുന്നത്. രാജ്യത്തുടനീളം 10,000 ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്.

ഓക്സിജൻ സാച്ചുറേഷൻ 94 ന് താഴെയുള്ള രോഗികൾക്ക് കോൺസെൻട്രേറ്ററുകൾ നൽകും. കൂടാതെ ഓക്സിജന്റെ അളവ് 94 ന് മുകളിലുള്ളവർക്ക് ഇവ അനാവശ്യമായി നൽകില്ലെന്നും അശ്വത് നാരായണൻ പറഞ്ഞു. ഓല ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്ത് വാങ്ങിയതിന് ശേഷം രോഗി സുഖം പ്രാപിക്കുമ്പോൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ മടക്കിനൽകേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മല്ലേശ്വരം, കോരമംഗല മേഖലകളിൽ സർവീസ് ആരംഭിക്കുന്നുണ്ടെന്നും നഗരത്തിലും സംസ്ഥാനത്തും ഉടനീളം താമസിയാതെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read: ഓക്സിജനും വാക്സിനും ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഓക്സിജൻ ആവശ്യമുള്ളവർ ഓല അപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് അടിസ്ഥാന വിശദാംശങ്ങൾ നൽകണം. പിന്നെ ഓക്സിജൻ കോൺസെൻട്രേറ്ററനായി അഭ്യർഥിച്ചു കഴിഞ്ഞാൽ രോഗികൾക്ക് 30 മിനിറ്റിനുള്ളിൽ അവരുടെ വാതിൽപ്പടിയിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കും. പ്രത്യേക പരിശീലനം ലഭിച്ച ഓല ഡ്രൈവർമാരാണ് ഡെലിവറി നടത്തുക. ഗുണഭോക്താവ് ഒരു കോൺസെൻട്രേറ്ററിന് 5000 രൂപ ഡെപ്പോസിറ്റായി നൽകണം. ഈ പണം തിരിച്ച് നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.