ബംഗളൂരു: സൂപ്പര്‍ മാര്‍ക്കറ്റില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മംഗളൂരുവിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഡോ. ശ്രീനിവാസ് കക്കിലായയ്‌ക്കെതിരെയാണ് പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാസ്ക് ധരിക്കാതെ എത്തിയ ഡോക്ടറെ ചോദ്യം ചെയ്ത ജീവനക്കാരനുമായി തര്‍ക്കിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
Also Read: ബ്ലാക്ക് ഫംഗസ്; 15,000 കുപ്പി ആംഫോട്ടെറിസിൻ ബി വാങ്ങാനൊരുങ്ങി ആന്ധ്ര സർക്കാർ
കഴിഞ്ഞ വർഷം കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ പൊതു സ്ഥലങ്ങളിൽ ഫെയ്സ് മാസ്ക് നിർബന്ധമാക്കിയിരുന്നു. ഇത് ലംഘിച്ചതിനാലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. കര്‍ണാടകയില്‍ നിലവില്‍ 5,75,049 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.