ബെംഗളൂരു: കർണാടകയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,210 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കേസുകളിൽ 26,299 എണ്ണം ബെംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തതെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകർ പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 22.77 ശതമാനമാണ്. സജീവ രോഗികളുടെ എണ്ണം 3,57,796 ആയി ഉയർന്നു. ശനിയാഴ്ച 48,049 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് രണ്ടായിരത്തിലധികം കേസുകളിലാണ് വർധനവ് റിപ്പോർട്ട് ചെയ്തത്.
ബെംഗളൂരുവിൽ 165 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 931 ആയി.
Also read: ബൂസ്റ്റർ ഡോസ് സ്വീകരിച്ച് 98കാരി കൊബ്ബുരി വൽസല; പ്രചോദനമെന്ന് ആരോഗ്യപ്രവർത്തകർ