ബെംഗളൂരു: പാർട്ടിക്ക് പകരം വ്യക്തിയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയതിന് കർണാടക കോൺഗ്രസ് അച്ചടക്ക സമിതി, പാർട്ടി നേതാക്കളായ സമീർ അഹമ്മദ്, രാഘവേന്ദ്ര ഹിത്നാൽ എന്നിവർക്ക് താക്കീത് നൽകി. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് നേതാക്കൾ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സമിതിയുടെ മുന്നറിയിപ്പ് . അതേസമയം പാർട്ടി തീരുമാനത്തിനെതിരെ ഒരു നേതാവിനും അനുകൂലമായി പ്രസ്താവനകൾ നടത്തുന്ന സംസ്കാരം കോൺഗ്രസിന് ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് റഹ്മാൻ ഖാൻ പറഞ്ഞു.
also read:കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം
അതിനാലാണ് മുന്നറിയിപ്പ് നൽകിയത്. പാർട്ടിയെ ശരിയായ രീതിയിൽ തന്നെയാണ് പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാർ നയിക്കുന്നതെന്നും ഖാൻ കൂട്ടിച്ചേർത്തു. അതിനാൽ പാർട്ടി പ്രസിഡന്‍റിന്‍റെ നിർദേശങ്ങളും മാർഗനിർദ്ദേശങ്ങളും പാലിക്കേണ്ടത് കോൺഗ്രസിന്‍റെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐക്യത്തോടെയുള്ള പ്രവർത്തനമാണ് നിലവിൽ ആവശ്യം. ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് ഞങ്ങൾ അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഖാൻ പറഞ്ഞു