ETV Bharat / bharat

വരൾച്ചയെ അഭിമുഖീകരിച്ച്‌ കർണ്ണാടക; മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ കത്ത്‌, നവംബർ 15 നകം റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശം

Drought situation in Karnataka: ഓരോ ജില്ലകളിലെയും ആളുകളെ സന്ദര്‍ശിക്കുകയും വരൾച്ചയുടെ പശ്ചാത്തലത്തിൽ നവംബർ 15നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.

CM writes to ministers  CM writes to ministers to study drought situation  study drought situation  drought situation in Karnataka  Drought  മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ കത്ത്‌  വരൾച്ചകളെ അഭിമുഖീകരിച്ച്‌ കർണ്ണാടക  വരൾച്ച  സിദ്ധരാമയ്യ  Siddaramaiah  Karnataka CM writes to ministers
Drought situation in Karnataka
author img

By ANI

Published : Nov 6, 2023, 8:23 AM IST

കർണ്ണാടക : മന്ത്രിമാരോട് എല്ലാ താലൂക്കുകളും സന്ദർശിക്കണമെന്ന്‌ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ (CM Siddaramaiah writes to ministers). ഓരോ ജില്ലകളിലെയും ആളുകളെ സന്ദര്‍ശിക്കുകയും വരൾച്ചയുടെ പശ്ചാത്തലത്തിൽ നവംബർ 15നകം റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്ന് ജില്ലകളുടെ ഉത്തരവാദിത്തമുള്ള മന്ത്രിമാര്‍ക്കയച്ച കത്തില്‍ സിദ്ധരാമയ്യ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി 900 കോടി രൂപ അനുവദിച്ചതായും കുടിവെള്ളവും തൊഴിലും നൽകിയതായും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനം ഏറ്റവും മോശം വരൾച്ചകളിലൊന്ന് അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടി. 236 താലൂക്കുകളിൽ 216 എണ്ണം വരൾച്ച അനുഭവിക്കുന്നതായി കണ്ടെത്തി. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയപ്പോള്‍ റവന്യൂ, ഗ്രാമവികസനം, കൃഷി തുടങ്ങിയ കേന്ദ്ര മന്ത്രിമാരെ കാണാൻ സംസ്ഥാന മന്ത്രിമാർക്ക് അവസരം നൽകിയില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

'ഞങ്ങള്‍ അവര്‍ക്ക് കത്തെഴുതിയതിന് പിന്നാലെയാണ്‌ കേന്ദ്ര സർക്കാർ എംജിഎൻആർഇജിഎ പദ്ധതിക്ക് കീഴിൽ 600 കോടി അനുവദിച്ചത്. ഏകദേശം 33,000 കോടി രൂപയുടെ വിളനാശം ഉണ്ടായിട്ടുണ്ട്, മാനദണ്ഡമനുസരിച്ച് 17,900 കോടി രൂപ അനുവദിക്കാൻ ഞങ്ങൾ അഭ്യർഥിച്ചു. ഞങ്ങളുടെ മന്ത്രിമാര്‍ക്ക് കേന്ദ്രമന്ത്രിമാരെ കാണാന്‍ അനുവാദം ലഭിച്ചില്ല. പ്രധാനമന്ത്രി സമയം നൽകാത്തതിനാൽ, ഈ മന്ത്രിമാര്‍ കൃഷി, റവന്യൂ, ആഭ്യന്തര സെക്രട്ടറിമാരുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു' -സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് വീണ്ടും കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎം ഓഫ്‌ കർണാടക : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 'സിഎം ഓഫ്‌ കർണാടക' എന്ന പേരിൽ വാട്‌സ്‌ആപ്പ്‌ ചാനലുമായി ജനങ്ങൾക്കിടയിലേക്ക്‌. കഴിഞ്ഞ ജൂണിലാണ്‌ വാട്‌സ്ആപ്പ്‌, ചാനൽ രൂപത്തിൽ ആളുകളോടു സംവദിക്കാനുള്ള ഫീച്ചറുമായി രംഗത്തു വരുന്നത്‌. ഇതിനോടകം വാട്‌സ്‌ആപ്പിന്‍റെ ഈ ഫീച്ചർ 150 ഓളം രാജ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

പൊതു ജനങ്ങളോടു സംവദിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്‌ ആദ്യമായി ഇത്തരത്തിൽ തയാറായി മുന്നോട്ടു വരുന്നത്‌. സെപ്‌റ്റംബർ 12ന് ആരംഭിച്ച ചാനലിന് വളരെ വേഗം തന്നെ 50,000 സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചിരുന്നു. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുക എന്നതാണ്‌ ഈ വാട്‌സ്‌ആപ്പ്‌ ചാനലിന്‍റെ പ്രധാന ലക്ഷ്യം.

ആർക്കു വേണമങ്കിലും വാട്‌സ്‌ആപ്പ് ചാനൽ വിഭാഗത്തിൽ സെർച്ച്‌ ചെയ്‌ത്‌ ചാനലിന്‍റെ വരിക്കാരാവുന്നതാണ്‌. മുഖ്യമന്ത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കും. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ഈ ചാനലിലൂടെ പങ്കുവയ്‌ക്കുക മാത്രമല്ല, ചാനലിൽ ലൈക്ക്‌ ചെയ്യാനും ജനങ്ങൾക്ക് അവസരമുണ്ട്‌. സിദ്ധരാമയ്യ സർക്കാരിന്‍റെ നേട്ടങ്ങൾ ചാനലിലൂടെ പങ്കുവയ്‌ക്കുന്നതിനോടൊപ്പം ജനങ്ങളുമായി നിരന്തരമായ സമ്പർക്കം പുലർത്താനും ഇതിലൂടെ ശ്രമിക്കുന്നുണ്ട്.

Also Read: Karnataka CM Siddaramaiah WhatsApp channel: ജനങ്ങളോട് സംവദിക്കാന്‍ വാട്‌സ്‌ആപ്പ് ചാനല്‍; 'സിഎം ഓഫ്‌ കർണാടക'യ്‌ക്ക് 50,000 സബ്‌സ്‌ക്രൈബേഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.