ബെഗളൂരു: കര്‍ണാടകയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും (Deaths reported) അഞ്ച് ലക്ഷം ഹെക്ടറില്‍ അധിക കൃഷി നശിച്ചതായും (Stock damage) റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ (Karnataka Chief Minister) നേതൃത്വത്തിൽ ഞായറാഴ്ച ചേര്‍ന്ന് അവലോകന റിപ്പോര്‍ട്ടാണ് കണക്ക് വ്യക്തമായത്.
685 വീടുകള്‍ തകര്‍ന്നു. 8495 വീടുകള്‍ക്ക് ഭാഗീകമായും കേടുപാട് സംഭവിച്ചു. 191 കന്നുകാലിളും ചത്തു. കൂടാതെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 2,203 കിലോമീറ്റര്‍ റോഡും 165 പാലങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. 39 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ 1225 സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവക്കും കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്കമാക്കുന്നു.
Also Read: Sabarimala | ശബരിമലയില്‍ അത്യാധുനിക സംവിധാനമുള്ള ആംബുലന്‍സ്
ബെംഗളൂരു അർബൻ, ബംഗളൂരു റൂറൽ, തുംകുരു, കോലാർ, ചിക്കബെല്ലാപൂർ, രാമനഗർ, ഹാസൻ ജില്ലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എൻഡിആർഎഫ് ഫണ്ടിന് കീഴിൽ 689 കോടി രൂപ ജില്ലാ കളക്ടർമാരുടെ പക്കലുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കും. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ 3.43 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചിരുന്നു. ഒന്നര ലക്ഷം കര്‍കരെയായിരുന്നു അന്ന് മഴക്കെുടുതി ബാധിച്ചത്. ഇവര്‍ക്കായി 130 കോടി നഷ്ടപരിഹാരം അനുവദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.