ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താൻ സര്‍വകക്ഷിയോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍. ഏപ്രിൽ 18 നാണ് യോഗം ചേരുക. സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. രോഗപ്രതിരോധ മാര്‍ഗങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.
അതേസമയം കൊവിഡ് കേസുകൾ വർധിച്ചതിനാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി അറിയിച്ചു. ലോക്ക് ഡൗണ്‍ ഇല്ലാതെ വൈറസ് പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്തെ കൈകാര്യം ചെയ്ത അനുഭവങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് നൽകുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാൻ ജനങ്ങള്‍ തയാറാകണമെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 2,632 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 6,079 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 67 പേര്‍ മരിക്കുകയും ചെയ്‌തു.