ബെംഗളുരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. സംസ്ഥാനത്തെ ജനങ്ങൾ രാജ്യത്ത് നിന്ന് വൈറസിനെ തുരത്തുന്ന യജ്ഞത്തിൽ പങ്കാളികൾ ആകണമെന്നും കൊവിഡ് മുക്ത സംസ്ഥാനമായി കർണാടകയെ മാറ്റുന്നതിൽ സഹകരിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.
ആദ്യ ഡോസ് കൊവാക്‌സിനാണ് യെദ്യൂരപ്പ സ്വീകരിച്ചത്. താൻ കൊവാക്‌സിനാണ് സ്വീകരിച്ചതെന്നും നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ അമ്മയും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന് പാർശ്വ ഫലങ്ങളില്ലെന്നും വാക്‌സിൻ സ്വീകരിക്കുകയല്ലാതെ കൊവിഡിനെ മറികടക്കാൻ മറ്റു വഴികൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ആരോഗ്യമന്ത്രി കെ സുധാകറും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ജനം ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.