ന്യൂഡൽഹി : കർണാടകയിലെ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര നേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കുന്ന പക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ഉച്ചതിരിഞ്ഞോ വൈകുന്നേരമോ നടത്തുമെന്ന് ബൊമ്മൈ അറിയിച്ചു.
നിലവിൽ ചില വിഷയങ്ങളിൽ ഇനിയും തീരുമാനമെടുക്കാനുണ്ടെന്നും ഇവ രാവിലെ ഹൈക്കമാന്‍ഡുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായി വിഷയത്തില്‍ ബിജെപി ദേശീയ നേതൃത്വം ആശയവിനിമയം നടത്തും.
മന്ത്രിസഭയിൽ പുതു മുഖങ്ങളുണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തണോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ബി.വൈ വിജയേന്ദ്രയുടെ കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
READ MORE: മന്ത്രിസഭ പുന;സംഘടന; കർണാടക മുഖ്യമന്ത്രി വീണ്ടും ഡൽഹിക്ക്
യെദ്യൂരപ്പ ഒഴിഞ്ഞതോടെയാണ് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. മന്ത്രിസഭാംഗങ്ങളുടെ സാധ്യത പട്ടികയുമായി അദ്ദേഹം ഡൽഹിയിലെത്തി ദേശീയ നേതാക്കളുമായി ചൊവ്വാഴ്‌ച ചർച്ച നടത്തിയിരുന്നു.