ബെംഗളൂരു: കർണാടകയിലെ ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡിന്‍റെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതായി പരാതി. കര്‍ണാടക ബിജെപിയിലെ പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ് ഇടപെട്ട പശ്ചാത്തലത്തിലാണ് എംഎൽഎ തന്‍റെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുവെന്ന് പരാതിയുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന വിഭാഗത്തിൽ പെടുന്ന എംഎൽഎയുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിൽ ചില വലിയ കൈകൾ പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്നും വേണ്ട സുരക്ഷ ഒരുക്കണമെന്നും അരവിന്ദ് ബെല്ലാഡ് ആവശ്യപ്പെട്ടു.
READ MORE: കര്‍ണാടക ബിജെപിയിലെ പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ് ഇടപെടുന്നു
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവരാജ് സ്വാമി എന്നയാൾ തന്നെ ഫോൺ ചെയ്തു. നിലവിലെ രാഷ്ട്രീയ പ്രശ്നത്തിൽ തന്‍റെ പേര് പരാമർശിക്കുന്നതിനാൽ താനുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അയാൾ വിളിക്കുകയും അനാവശ്യമായി ജയിലിലടയ്ക്കപ്പെട്ടെന്നും ഇപ്പോൾ ആശുപത്രിയിലാണെന്നും പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കർണാടക നിയമസഭാ സ്‌പീക്കർ, ആഭ്യന്തരമന്ത്രി, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) എന്നിവർക്ക് എംഎൽഎ പരാതി നൽകി.