ബെംഗളുരു: കര്‍ണാടക നിയമസഭ കെട്ടിടത്തിനുള്ളില്‍ മാധ്യമങ്ങള്‍ക്ക് ചിത്രീകരണ വിലക്ക്. സുരക്ഷ-അച്ചടക്ക നടപടികള്‍ ചൂണ്ടിക്കാട്ടി തൊഴില്‍-ഭരണപരിഷ്‌കാര വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും സര്‍ക്കുലറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
നിയമസഭ കെട്ടിടമായ വിധാൻ സൗധയുടെ ഇടനാഴികളില്‍ മാധ്യമങ്ങള്‍ തിരക്ക് കൂട്ടുന്നതും മന്ത്രിമാരെ കാണുന്നതും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്നും മന്ത്രിമാരുടെ പ്രതികരണം തേടുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും മാധ്യമങ്ങള്‍ക്ക് നിയമസഭയുടെ മുന്‍ ഭാഗമായ കെംഗൽ ഹനുമന്തയ്യില്‍ അവസരമൊരുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കൂടാതെ മാധ്യമങ്ങളെ കാണുന്നതിനും വാര്‍ത്തസമ്മേളനങ്ങള്‍ നടത്തുന്നതിനും മന്ത്രിമാരുടെ ചേംമ്പറുകളിലോ മറ്റ് മീറ്റിങ് റൂമുകളിലോ അവസരമൊരുക്കണമെന്ന് മന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാര്‍ക്കും വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് ആദ്യമായല്ല മാധ്യമങ്ങള്‍ക്ക് നിയമസഭ കെട്ടിടത്തിനുള്ളില്‍ കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നത്. നേരത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരണകാലത്തും വിധന സൗധക്കുള്ളില്‍ മാധ്യമങ്ങളെ വിലക്കിയിരുന്നു.
Also Read: ആസിഡ് ആക്രമണം; കര്‍ണാടകയില്‍ നാല് പേര്‍ക്ക് ജീവപര്യന്തം തടവ്