ബെംഗളൂരു : പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണവുമയി കര്‍ണാടക. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് ന്യൂയർ പാര്‍ട്ടികളോ ഡിജെ പാര്‍ട്ടികളോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. എന്നാല്‍ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബെലഗാവിയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
പബ്ബുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും അമ്പത് ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്‍റുകളിലും ഡിജെ പാര്‍ട്ടി നിരോധിച്ചിട്ടുണ്ട്. എംജി റോഡ്, ബ്രിഗേഡ് റോഡ് തുടങ്ങിയ ഇടങ്ങളില്‍ ആള്‍ ക്കൂട്ടത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also read: മുംബൈയില്‍ നിന്നും 'ഒമിക്രോണ്‍' കേരളത്തിലേക്ക്; ആശങ്ക വേണ്ട, ആഘോഷിക്കാനാണീ വരവ്
റെസ്റ്റോ ക്ലബ്ബുകളിലെ ജീവക്കാര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തിയവരായിരിക്കണം. ന്യൂയര്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍.